Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഇസ്രായേലിലെ ഭൂരിഭാഗവും നെതന്യാഹുവിന് എതിരെന്ന് സര്‍വേ റിപ്പോര്‍ട്ട്

December 29, 2018

December 29, 2018

ജറൂസലേം: ഇസ്രായേലിലെ ഭൂരിഭാഗം ജനതയും അടുത്ത പ്രധാനമന്ത്രിയായി നെതന്യാഹു വേണ്ടെന്ന് അഭിപ്രായമുള്ളവരെന്ന് സര്‍വേ റിപ്പോര്‍ട്ട്്. രാജ്യത്ത് നടന്ന പുതിയ സര്‍വേ പ്രകാരം അമ്പത് ശതമാനത്തില്‍ അധികവും നെതന്യാഹുവിന് എതിരാണ്.

ഇസ്രായേല്‍ ബ്രോഡ്കാസ്റ്റ് അതോറിറ്റി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഭൂരിഭാഗം പേരും നെതന്യാഹുവിനെ എതിര്‍ക്കുന്നത്. 2019 ഏപ്രില്‍ ഒന്‍പതിനാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 37 ശതമാനം മാത്രമാണ് നെതന്യാഹുവിനെ പിന്തുണക്കുന്നത്. 52 ശതമാനം അദ്ദേഹം ഇനിയും പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്തു. അതേസമയം, തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി തന്നെ വിജയിക്കുമെന്നും പറയുന്നുണ്ട്. 2015ല്‍ 30 സീറ്റുകള്‍ നേടിയാണ് ലികുഡ് പാര്‍ട്ടി അധികാരത്തിലേറിയത്.


Latest Related News