Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയിൽ യാത്രാ വിലക്ക് ?

December 17, 2018

December 17, 2018

റിയാദ് : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപെടുത്തിയതായി  വാഷിംഗ്ടണിലെ പ്രമുഖ നിയമ വിദഗ്ധ ബ്രെത് ബർവീൻ അറിയിച്ചു.. ഒരു അറബ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ്  അവർ ഇക്കാര്യം പറഞ്ഞത്. 

അറബ് ലോകത്തെ പ്രശസ്ത മാധ്യമ  പ്രവർത്തകനാനായിരുന്ന ജമാൽ ഖശോഗിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് വിലക്കെന്നും അവർ കൂട്ടിച്ചേർത്തു.  ഖശോഗിയുടെ വധത്തിൽ സൗദി കിരീടാവകാശിയുടെ പങ്ക് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സീ ഐ എ  ചൂണ്ടിക്കാട്ടിയിരുന്നു.  മുഹമ്മദ് ബിൻ  സൽമാൻ അമേരിക്കയിൽ പ്രവേശിച്ചാൽ പൊലീസിന് വേണമെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നും  ബ്രെത് ബെർവിൻ  അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. 


Latest Related News