Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ ഒരു കൊവിഡ് മരണം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 209 പേർക്ക്

November 25, 2020

November 25, 2020

ദോഹ: ഖത്തറിൽ ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 209 പേർക്ക്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 60 വയസുള്ള വ്യക്തി മരിച്ചതായും ഖത്തർ പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ 252 പേർ രോഗമുക്തി നേടി. ഇതോടെ ഖത്തറിൽ ആകെ രോഗമുക്തരായവരുടെ എണ്ണം 134,950 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 168 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 41 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്.

ഖത്തറിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 137,851 ആയി. ആക്ടീവ് കേസുകളുടെ എണ്ണം 2664 ആണ്. രാജ്യത്ത് ഇതുവരെ 237 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3709 പേരെ ടെസ്റ്റ് ചെയ്തു. 30 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആകെ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത് 268 പേരാണ്. രണ്ട് പേർ ഐ.സി.യുവിലാണ്.

രോഗം സ്ഥിരീകരിച്ച എല്ലാവരെയും ഐസൊലേഷനിലാക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News