Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് കൊറന്റൈൻ ഒഴിവാക്കുന്നതിനുള്ള സമയപരിധി ആറു മാസമായി വർധിപ്പിച്ചു 

March 09, 2021

March 09, 2021

ദോഹ : ഖത്തറിൽ കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാമത്തെ ഡോസ്  സ്വീകരിച്ചവർ ഖത്തറിൽ തിരിച്ചെത്തുമ്പോൾ  ഹോട്ടൽ കൊറന്റൈൻ ഒഴിവാക്കുന്നതിനുള്ള കാലപരിധി ആറു മാസമായി വർധിപ്പിച്ചു.നേരത്തെ ഇത് മൂന്നു മാസമായിരുന്നു.രണ്ടാമത്തെ ഡോസ് സ്വീകരിച്ചു 14 ദിവസം മുതലാണ് സമയ പരിധി കണക്കാക്കുക.

  • വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ ശേഷം മാത്രം ഖത്തറിലേക്ക് തിരിച്ചുവരുന്നവർക്കാണ് കൊറന്റൈൻ ഒഴിവാക്കുക.
  • ഖത്തറിലേക്ക് തിരിച്ചുവരുമ്പോൾ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധന നിര്ബന്ധമായിരിക്കും.
  • രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷം എപ്പോൾ വേണമെങ്കിലും രാജ്യം വിടാൻ അനുമതിയുണ്ടായിരിക്കും.
  • രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ആറ് മാസത്തേക്ക് ഹോട്ടൽ കൊറന്റൈൻ ആവശ്യമില്ല.
  • വാക്സിൻ സ്വീകരിച്ച മാതാപിതാക്കൾക്കൊപ്പം വരുന്ന 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊറന്റൈൻ ആവശ്യമില്ല.അതേസമയം ഇവർ ഒരാഴ്ച ഹോം കൊറന്റൈനിൽ കഴിയണം.
  • മറ്റു രാജ്യങ്ങളിൽ നിന്ന് വാക്സിൻ എടുത്തവർക്ക് ഈ ഇളവുകൾ ബാധകമായിരിക്കില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ ലിങ്കിൽ നിന്നും  newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക.ലിങ്ക് :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user

 


Latest Related News