Breaking News
എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  |
കോവിഡ് വാക്സിൻ പ്രത്യുല്പാദന ക്ഷമതയെ ബാധിക്കുമെന്നതിന് തെളിവില്ലെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ 

March 23, 2021

March 23, 2021

ദോഹ : കോവിഡ് വാക്സിൻ മനുഷ്യന്റെ പ്രത്യുല്പാദനക്ഷമതയെ ബാധിക്കുമെന്നതിന് തെളിവുകളൊന്നും ലഭ്യമല്ലെന്ന് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി.കോവിഡ് പ്രതിരോധ വാക്സിൻ സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായി ഹമദ് മെഡിക്കൽ കോർപറേഷനിലെ  കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാക്സിൻ സ്വീകരിച്ച പുരുഷന്മാർക്കോ സ്ത്രീകൾക്കോ പ്രത്യുൽപാദന ക്ഷമതയുമായി ബന്ധപ്പെട്ട എന്തെങ്കിലും തകരാറുകൾ ഉണ്ടായതിന് ശാസ്ത്രീയമായ എന്തെങ്കിലും തെളിവുകളോ താത്വികമായ   ന്യായങ്ങളോ  ഇല്ലെന്ന് അവർ വിശദീകരിച്ചു.അവസരം ലഭിക്കുന്ന മുറക്ക് എല്ലാവരും വാക്സിൻ സ്വീകരിക്കുകയാണ് വേണ്ടതെന്നും അവർ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News