Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം   2000 തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിന് സഹായിച്ചതായി റിപ്പോർട്ട്

February 01, 2021

February 01, 2021

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗത്തിന്റെ സഹായത്തോടെ 2000 തൊഴിലാളികൾക്ക് തൊഴില്‍ മാറാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ പരാതികള്‍, പ്രത്യേകിച്ച് തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തര്‍ക്കത്തെ സംബന്ധിച്ച പരാതികള്‍ വകുപ്പ് വിജയകരമായി കൈകാര്യം ചെയ്തതായി  ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് നടത്തിയ വിര്‍ച്വല്‍ ബോധവല്‍ക്കരണ സെമിനാറിൽ അവകാശപ്പെട്ടു.

പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന പുതിയ തൊഴില്‍മാറ്റ നിയമം നടപ്പാക്കുന്നതിന് മുമ്പ് തന്നെ ഏകപക്ഷീയമായ കേസുകളില്‍ തൊഴിലുടമകളുടെ അംഗീകാമില്ലാതെ ജോലി മാറ്റത്തിന് മനുഷ്യാവകാശ വിഭാഗം  2000 തൊഴിലാളികളെ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി 2007 മുതല്‍ 2020 വരെ 118 സന്ദര്‍ശനങ്ങള്‍ മനുഷ്യാവകാശ സംഘടനാ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

180 ഓളം പേരാണ് വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുത്തത്. പരിപാടിയില്‍ കമ്യൂണിറ്റി പൊലീസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മനുഷ്യാവകാശ വകുപ്പിന്റെയും സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.

മനുഷ്യാവകാശങ്ങളുടെയും ഖത്തറിലെ തൊഴില്‍ നിയമങ്ങളുടെയും സംസ്‌കാരം പ്രചരിപ്പിക്കുന്നതിനായി ഖത്തറിലെ നയതന്ത്ര ദൗത്യങ്ങള്‍, സമൂഹങ്ങള്‍, അവരുടെ പ്രതിനിധികള്‍ എന്നിവരുമായി ആശയവിനിമയം നടത്താന്‍ വകുപ്പ് മനുഷ്യാവകാശ വകുപ്പ് താല്‍പ്പര്യപ്പെടുന്നതായി പരിപാടിയില്‍ സംസാരിച്ച വകുപ്പ് ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ലത്തീഫ് അല്‍ അലി പറഞ്ഞു. കമ്പനികളിലെ മനുഷ്യാവകാശ സാഹചര്യം പരിശോധിക്കാന്‍ വകുപ്പ് നിരവധി കമ്പനികള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News