Breaking News
നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  |
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട എഴുപതോളം പരാതികള്‍ പ്രതിദിനം ലഭിക്കുന്നുവെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം

March 09, 2021

March 09, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും 50 മുതല്‍ 70 വരെ പരാതികളാണ് ലഭിക്കുന്നതെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം. ചില പരാതികള്‍ പരിഹരിക്കാന്‍ മൂന്ന് ദിവസം വരെ ആവശ്യമാണ്. നിലവില്‍ 250 പരാതികളാണ് പരിഗണിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രാലയത്തിലെ ഉപഭോക്തൃകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജാബോര്‍ അല്‍താനി പറഞ്ഞു. 

'ചില പരാതികള്‍ പെട്ടെന്ന് പരിഹരിക്കപ്പെടും. സേവനങ്ങള്‍, കരാറുകള്‍ പോലെയുള്ളവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ചില പരാതികളില്‍ കക്ഷികള്‍ നേരിട്ട് ഹാജരായാല്‍ മാത്രമേ നടപടികള്‍ നിയമാനുസൃതമായി സ്വീകരിക്കാന്‍ കഴിയൂ.' -ഖത്തര്‍ റേഡിയയോയില്‍ അദ്ദേഹം പറഞ്ഞു. 

ഭക്ഷ്യവസ്തുക്കളില്‍ നിരവധി വാണിജ്യ തട്ടിപ്പുകള്‍ അടുത്തിടെ മന്ത്രാലയം കണ്ടെത്തി. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഹോട്ട്‌ലൈനിലൂടെയോ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയോ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. 

ഖത്തറിനെതിരായ ഉപരോധം, കൊവിഡ്-19 മഹാമാരി തുടങ്ങിയ സമീപകാല സംഭവങ്ങളാണ് തന്ത്രപരമായ സ്റ്റോക്ക് നിയമത്തിന് കാരണമായത്. ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിനായി സ്വകാര്യ മേഖലയിലെ കരുതല്‍ വര്‍ധിപ്പിക്കാന്‍ നിയമം ഉണ്ടാകണമെന്ന് നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

'പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള കരാറുകള്‍ അനുസരിച്ച് വ്യാപാരികള്‍ വലിയ അളവില്‍ സൂക്ഷിക്കേണ്ട നിരവധി പ്രധാന ചരക്കുകള്‍ ഏതൊക്കെയാണെന്ന് സ്റ്റോക്ക് നിയമം വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ചരക്കുകളുടെ സ്‌റ്റോക്ക് ഉയര്‍ത്തുന്നതിനായി ഇതുവരെ 23 കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. അവയില്‍ ചിലത് ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ സഹായിക്കും.' -അദ്ദേഹം പറഞ്ഞു. 

ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഉറവിടങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനും സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് അവ ലഭ്യമാക്കാനും പല പ്രതിസന്ധികള്‍ക്കും ശേഷം മന്ത്രാലയം ഇപ്പോള്‍ വിജയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പഠനങ്ങള്‍ക്കും ശേഷമാണ് വിലകള്‍ വര്‍ധിക്കുന്നത്. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രാദേശികമായ ഉല്‍പ്പാദനത്തിനുള്ള പിന്തുണയും അദ്ദേഹം വ്യക്തമാക്കി. ഇത് പല ഘട്ടങ്ങളിലൂടെ കടന്ന് പോയെന്നും നിരവധി പച്ചക്കറികള്‍, പഴങ്ങള്‍, മറ്റ് ചരക്കുകള്‍ എന്നിവയില്‍ ഖത്തര്‍ സ്വയംപര്യാപ്തത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News