Breaking News
അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു | മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  |
സൗദിയിൽ കാണാതായ സ്വദേശിയുടെ മൃതദേഹം സുജൂദ് ചെയ്ത നിലയിൽ കണ്ടെത്തി

July 24, 2020

July 24, 2020

റിയാദ്: സൗദിയില്‍ കാണാതായ സ്വദേശിയുടെ മൃതദേഹം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മരുഭൂമിയില്‍ കണ്ടെത്തി. റിയാദ് വാദി അല്‍ ദവാസിര്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ദുവൈഹി ഹമൂദ് അല്‍ അജാലിന്‍ എന്ന നാല്‍പ്പതുകാരന്‍റെ മൃതദേഹം  കണ്ടെത്തിയത്. നിസ്കാരത്തിനിടയില്‍ മുട്ടു കുത്തി തല കുമ്പിട്ട (സുജൂദ്)നിലയിലായിരുന്നു മൃതദേഹം എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തീകത്തിക്കാനുള്ള വിറക് ശേഖരിച്ച നിലയിൽ  ഇദ്ദേഹം യാത്ര ചെയ്ത പിക് അപ് വാഹനവും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്.നമസ്കാരത്തിനിടെ ഹൃദയാഘാതമുണ്ടായതാവാം മരണ കാരണമെന്നാണ് നിഗമനം.

പിക്കപ്പ് ട്രക്കുമായി പുറപ്പെട്ട ദുവൈഹിയെ ബന്ധപ്പെടാനാകാതെ വന്നതോടെയാണ് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ദുവൈഹിക്കായി വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. മണല്‍പ്പരപ്പിലൂടെയുള്ള തെരച്ചില്‍ എളുപ്പമാക്കാന്‍ അത്യാധുനിക വാഹന സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ചില പ്രാദേശിക മാധ്യമങ്ങൾ നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 വാട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക.


Latest Related News