Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ദുബായിൽ കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി 

December 12, 2020

December 12, 2020

ദുബായ് : ദുബായിലെ താമസ സ്ഥലത്ത് നിന്നു രണ്ടു ദിവസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി വടക്കേപറമ്ബില്‍ സേവ്യറിന്റെ  മകന്‍ സുനിലാണ് (45) മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.  ചൊവ്വാഴ്ച മുതൽ ജബൽ അലിയിലെ താമസ സ്ഥലത്ത് നിന്നു കാണാതായതായി ബന്ധുക്കൾ പരാതിനൽകിയിരുന്നു.. നേരത്തെ 13 വർഷം ദുബായിൽ ജോലി ചെയ്തിരുന്ന പെയിന്ററായ സുനിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോയ ശേഷം  2 മാസം മുമ്പാണ് വീണ്ടും ജോലി അന്വേഷിച്ച്  ടൂറിസ്റ്റ് വീസയിൽ തിരിച്ചെത്തിയത്. നേരത്തെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ കമ്പനിയിൽ ജോലി ലഭിച്ച് വീസാ നടപടികൾ നടന്നുവരികയായിരുന്നു. സുഹൃത്തുക്കളോടൊപ്പമായിരുന്നു ജബൽ അലിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് പുറത്തിറങ്ങിയ സുനിൽ തിരിച്ചുവരാത്തതിനെ തുടർന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.തുടർന്ന്  ജബൽ അലി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.. ഇന്ത്യൻ കോൺസുലേറ്റിലും ഇവർ പരാതി നൽകിയിരുന്നു.
ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News