Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മറ്റുള്ളവരെ സഹായിക്കാൻ അനധികൃത പണപ്പിരിവ് വേണ്ടെന്ന് മതകാര്യ മന്ത്രാലയം  

December 01, 2019

December 01, 2019

ദോഹ: സകാത്തിന്റെയും ചാരിറ്റിയുടെയും പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ സഹായം നല്‍കരുതെന്നും പണപ്പിരിവ് നടത്തരുതെന്നും ഔകാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി.

സംശയകരമായ രീതിയില്‍ സകാത്ത്, സംഭാവന, പാവപ്പെട്ടവര്‍ക്ക് സഹായം എന്നിവ നല്‍കുന്നതിനെതിരെ മന്ത്രാലയം ക്യാമ്പയ്ന്‍ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വാട്ട്‌സ് ആപ്, ട്വിറ്റര്‍, എസ്.എം.എസ് എന്നീ മാധ്യമങ്ങളിലൂടെയാണ് ചിലര്‍ പണം പിരിക്കുന്നതെന്ന്  മന്ത്രാലയം വക്താവ് മുഹമ്മദ്‌ യാഖുബ് അല്‍ അലി പ്രസ്താവനയില്‍ അറിയിച്ചു.
സംശയകരമായ രീതിയില്‍ പണം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലരും പലതരത്തിലുള്ള സഹായത്തിനായി സമീപിക്കാറുണ്ട്. ചിലര്‍ മറ്റുള്ള കുടുംബങ്ങള്‍ക്ക് വേണ്ടിയാണ്  സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഇതെല്ലാം ചെയ്യാന്‍ ഖത്തറില്‍ നിയമപരമായ സംവിധാനങ്ങളുണ്ടെന്നും അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നും മുഹമ്മദ്‌ യാഖുബ് അല്‍ അലി പറഞ്ഞു.


Latest Related News