Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ വാക്സിൻ സ്വീകരിക്കാത്ത സ്‌കൂൾ ജീവനക്കാർക്ക് വേതനമില്ല,തെളിവുകൾ ഹാജരാക്കാനും നിർദേശം 

March 04, 2021

March 04, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ:  കോവിഡ് -19 വാക്സിനേഷൻ എടുത്തതിന്റെ തെളിവ് കാണിക്കാതെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ മാർച്ച് 21 മുതൽ സ്‌കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ജീവനക്കാർ  വാക്സിൻ ചെയ്ത രേഖകളായി ഇഹ്തിറാസ് ആപ്പിൽ ഗോൾഡൻ നിറമാറ്റവും  സ്റ്റാമ്പും കാണിക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് -19 പരിശോധന നടത്തിയെന്നതിനഉള്ള രേഖ തെളിവായി ഹാജരാക്കണം.

വാക്സിനേഷൻ ചെയ്ത രേഖയുടെ അഭാവത്തിൽ ഏതെങ്കിലും ജീവനക്കാരൻ  കോവിഡ് പോസിറ്റീവ് ആയാൽ അവർക്ക് ശമ്പളം ഉണ്ടാവില്ല. അത്തരം ജീവനക്കാർക്ക് ക്വാറൻ്റൈൻ കാലയളവിലെയും അവധി ദിവസങ്ങളിലെയും വേതനമാണ്  നഷ്ടമാവുക. വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ചാണ് പുതിയ തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു.

സ്കൂൾ ജീവനക്കാരോട് എത്രയും വേഗം നിർദിഷ്ട തിയതിക്ക് മുമ്പായി വാക്സിൻ എടുക്കാൻ നിർദേശം നൽകണമെന്ന് സ്കൂൾ അധികൃതരോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ക്യുഎൻ‌സി‌സി) അധ്യാപകർക്കും മറ്റ് സ്കൂൾ ജീവനക്കാർക്കും മാത്രമായി വാക്സിൻ സ്വീകരിക്കാനുള്ള കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News