Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിൽ താമസ സ്ഥലവും മേൽവിലാസവും മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം 

September 30, 2019

September 30, 2019

ദോഹ : ദേശീയ മേൽവിലാസ നിയമ പ്രകാരം രാജ്യത്തെ പ്രവാസികളും പൗരന്മാരും സ്വന്തം വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യാൻ നിർദേശം. മന്ത്രാലയം ഓഫിസുകളിൽ നേരിട്ടോ ഓൺലൈൻ വഴിയോ വ്യക്തികൾക്ക് വിവരങ്ങൾ റജിസ്റ്റർ ചെയ്യാം. പൗരന്മാർ, പ്രവാസികൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവർക്കെല്ലാം വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ റജിസ്റ്റർ ചെയ്യാവുന്നതാണ്.

താമസിക്കുന്നിടത്തെ വിലാസം, ലാൻഡ്‌ലൈൻ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ, സ്വദേശത്തെ സ്ഥിര മേൽവിലാസം എന്നിവയാണ് നൽകേണ്ടത്. സർക്കാർ, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർ തൊഴിലുടമയുടെ വിലാസവും നൽകണം. കൂടാതെ കോംപീറ്റന്റ് അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും ലഭ്യമാക്കണം.തെറ്റായ വിവരം നൽകിയാൽ പിഴ നൽകേണ്ടി വരും. 


Latest Related News