Breaking News
നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി |
401 പേർക്ക് കോവിഡ് 19 : ഖത്തറിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തുന്നു

March 16, 2020

March 16, 2020

ദോഹ : ഖത്തറിൽ പുതുതായി 64 പേരിൽ കൂടി ഞായറാഴ്ച രാത്രിയോടെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം ബാധിതരുടെ എണ്ണം 401 ആയി ഉയർന്നു. ഗൾഫ് മേഖലയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതേതുടർന്ന് രാജ്യത്തെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിർത്തലാക്കി.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിലേക്കുള്ള എല്ലാ വിമാന സർവീസുകളും ബുധനാഴ്ച മുതൽ നിർത്തിവെക്കും..മൊവാസലാത്ത് ബസ് സർവീസുകളും മെട്രോ സേവനവും കാർവാ സേവനങ്ങളും ഞായറാഴ്ച രാത്രി 10 മണി മുതൽ പൂർണമായും നിർത്തലാക്കി.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ സമിതി പ്രത്യേകം യോഗം ചേർന്നു.ഈ യോഗത്തിലാണ് മാർച്ച് 18 ബുധനാഴ്ച മുതൽ രാജ്യത്തേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചത്.14 ദിവസത്തേക്കാണ് നിയന്ത്രണം ബാധകമാവുക. അതേസമയം,കാർഗോ,ട്രാൻസിറ്റ് വിമാനങ്ങൾക്ക് നിയന്ത്രണമില്ല.

വിദേശത്ത് നിന്നും ഖത്തറിലേക്ക് എത്തുന്ന എല്ലാ സ്വദേശികളെയും 14 ദിവസം കരുതൽ വാസത്തിൽ താമസിപ്പിക്കാനും തീരുമാനിച്ചു. വിദേശരാജ്യങ്ങളിൽ പഠനം നടത്തുന്ന സ്വദേശി വിദ്യാർഥികൾ അതാത് രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. 55 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, ജീവിതശൈലീ രോഗങ്ങളുളളവര്‍, കിഡ്നി രോഗികള്‍ ,ഹൃദ്രോഗമുള്ളവർ എന്നീ വിഭാഗക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയാവും. പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാർത്ഥികളും 2020 മാർച്ച് 22 ഞായറാഴ്ച മുതൽ വിദൂര പഠനം ആരംഭിക്കും, ഒന്ന് മുതൽ പതിനൊന്ന് വരെ ഗ്രേഡുകൾ തുടർച്ചയായ മൂല്യനിർണ്ണയ സംവിധാനത്തിന് വിധേയമായിരിക്കും.അതേസമയം,പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ നടക്കും.സ്വകാര്യ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും വിദ്യാർത്ഥികൾ  അക്കാദമിക് കലണ്ടർ പ്രകാരം വിദൂരപഠനം നടത്തണം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News