Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറില്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ച 398 പേര്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം നടപടിയെടുത്തു

March 17, 2021

March 17, 2021

ദോഹ: ഖത്തറില്‍ കൊവിഡ്-19 രോഗവ്യാപനം തടയാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 398 പേര്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം ഇന്ന് നടപടിയെടുത്തു. മാസ്‌ക് ധരിക്കാത്തവരാണ് ഇതില്‍ ഭൂരിഭാഗം പേരും. 

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 366 പേര്‍ക്കെതിരെ കേസെടുത്തു. ഒരു വാഹനത്തില്‍ അനുവദിനീയമായതിലും അധികം ആളുകളെ കയറ്റി യാത്ര ചെയ്തതിന് 17 പേര്‍ക്കെതിരെ നടപടിയെടുത്തു. ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് കാറില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. 

സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 12 പേര്‍ക്കെതിരെയാണ് മന്ത്രാലയം കേസെടുത്തത്. ഇഹ്തറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് മൂന്ന് പേരാണ് നടപടി നേരിടുന്നത്.

നിയമലംഘനങ്ങള്‍ നടത്തിയ എല്ലാവരെയും ഉദ്യോഗസ്ഥര്‍ പബ്ലിക്ക് പ്രോസിക്യൂഷനായി റഫര്‍ ചെയ്തു. ഇതിനകം ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്തതിന് മന്ത്രാലയം പ്രോസിക്യൂഷന് അയച്ചത്. 

1990 ലെ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ചുള്ള നിയമം നമ്പര്‍ 17 പ്രകാരമാണ് കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വൈറസില്‍ നിന്ന് സ്വയം രക്ഷ നേടാനും മറ്റുള്ളവരെ സംരക്ഷിക്കാനുമായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 

മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക, സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കുക എന്നിവയാണ് രോഗവ്യാപനം തടയാനായി നിര്‍ദ്ദേശിക്കപ്പെട്ട പ്രധാന മുന്‍കരുതല്‍ നടപടിക്രമങ്ങള്‍. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News