Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ നിയന്ത്രണങ്ങൾ : മാർഗനിർദേശങ്ങൾ പുറത്തിറക്കി 

May 10, 2020

May 10, 2020

Pic: Abdul Basit / The Peninsula

ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് പുറത്തേക്ക് പോകാനും തിരിച്ചു വരാനും ഈ നിബന്ധനകൾ പാലിച്ചിരിക്കണം 

ദോഹ : അടച്ചുപൂട്ടിയിരുന്ന ദോഹ വ്യവസായ മേഖലയുടെ ഭാഗങ്ങൾ ഘട്ടം ഘട്ടമായി തുറക്കുന്നതിന് തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയം പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കമ്പനികളും തൊഴിലുടമകളും തൊഴിലാളികളും നിര്‍ബന്ധമായും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും വീഴ്ച വരുത്തരുതെന്നും ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് പ്രവേശിക്കുമ്പോഴും അവിടെ നിന്ന് പുറത്ത് കടക്കുമ്പോഴും തൊഴിലാളികള്‍ക്കിടയില്‍ തെര്‍മല്‍ പരിശോധനയും നടത്തും. ഇന്‍ഡസ്ട്രിയല്‍ ഏരിയ 1 മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകളാണ് കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ  ഭാഗമായി ഭരണകൂടം അടച്ചുപൂട്ടിയത്.

ഒരു മാസത്തിന് ശേഷം ഏപ്രില്‍ 22ന് പരീക്ഷണാടിസ്ഥാനത്തില്‍ സ്ട്രീറ്റ് 1,2, വകാലത് സ്ട്രീറ്റ് എന്നിവ അധികൃതര്‍ തുറന്നു കൊടുത്തിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ആഴ്ച മുഴുവന്‍ സ്ട്രീറ്റുകളും തുറന്നുകൊടുത്തെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും തൊഴിലാളികളെ പുറത്തേക്കും തിരിച്ച്‌ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കും കൊണ്ട് പോകുന്നതിന് കമ്പനികൾക്ക്  മന്ത്രാലയം പ്രത്യേക പെര്‍മിറ്റ് മന്ത്രാലയം നല്‍കും. അതേസമയം, തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി  മന്ത്രാലയം പരിശോധന തുടരും. ഇൻഡസ്ട്രിയൽ  ഏരിയയുടെ പുറത്തുള്ള പദ്ധതികൾക്കായി അവിടെ താമസിക്കുന്ന  തൊഴിലാളികളെ കൊണ്ട് പോകണമെങ്കില്‍ മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.അതോടൊപ്പം ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് പുറത്ത് മറ്റുള്ളവരുമായി തൊഴിലാളികളെ ഇടകലരാന്‍ ഒരിക്കലും അനുവദിക്കുകയില്ലെന്ന് അധികൃതര്‍ക്ക് കമ്പനി  സത്യവാങ്മൂലം നല്‍കുകയും വേണം.

ചുരുങ്ങിയത് രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് കമ്ബനികള്‍ ബോധവല്‍കരണം നല്‍കണമെന്നും ഇത് തൊഴിലിടങ്ങളിലും തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും നിര്‍ബന്ധമാക്കണമെന്നും മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു.. കോവിഡ്-19 കണ്ടെത്തുന്നതിലും വ്യാപനം തടയുന്നതിലും നിര്‍ണായകമാകുന്ന ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് കമ്പനി  ഉടമകളോടും തൊഴിലാളികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും പുറത്ത് പോകുന്നവരുടെ ഫോണുകളില്‍ നിര്‍ബന്ധമായും ഇഹ്തിറാസ് ആപ്പ് ഉണ്ടായിരിക്കണം. അത് പ്രവര്‍ത്തനക്ഷമമായിരിക്കുകയും വേണം. ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമല്ലാത്ത ഫോണുള്ള തൊഴിലാളികളെയോ സ്വന്തമായി ഫോണ്‍ ഇല്ലാത്ത തൊഴിലാളികളെയോ ഒരിക്കലും ഇന്‍ഡസ്ട്രിയല്‍ ഏരിയ വിടാന്‍ അനുവദിക്കുകയില്ലെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് മാത്രമേ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും പുറത്ത് പോകാനും തിരികെ വരാനും സാധിക്കൂ. സ്വന്തമായി ഫോണ്‍ ഇല്ലാത്തവര്‍ക്കും ഏരിയ വിട്ട് പോകാന്‍ സാധ്യമല്ല. കമ്പനി  ഹെഡ്ക്വാര്‍ട്ടേഴ്സുകളില്‍ 20 ശതമാനം ആളുകള്‍ മാത്രമേ പാടുള്ളൂ. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ തൊഴിലാളികള്‍ക്ക് റാന്‍ഡം തെര്‍മല്‍ ഇന്‍സ്പെക്ഷന്‍ നടത്തും. മെയ് അഞ്ച് മുതല്‍ ഇത് പ്രാബല്യത്തിലായിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പരിശോധന തുടരും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനുമായി നാല് ഗേറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാം ഗേറ്റ് അല്‍ കസ്സാറാത് സ്ട്രീറ്റില്‍ സ്ട്രീറ്റ് നമ്ബര്‍ 15നോട് ചേര്‍ന്നും രണ്ടാം ഗേറ്റ് അല്‍ വകാലാത് സ്ട്രീറ്റില്‍ 15ാം സ് ട്രീറ്റിനോട് ചേര്‍ന്നുമാണുള്ളത്. മൂന്നാം ഗേറ്റ് അല്‍ കസ്സാറാത് സ്ട്രീറ്റിനോട് ചേര്‍ന്ന് സ്ട്രീറ്റ് 15ലും നാലാം ഗേറ്റ് വെസ്റ്റേണ്‍ ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റിനോട് ചേര്‍ന്ന് 15ാം നമ്ബര്‍ സ്ട്രീറ്റ് ഇന്‍റര്‍ സെക്ഷനിലും.
മാസ്ക് ധരിക്കാതെ ഏരിയയിലേക്ക് പ്രവേശിക്കാനോ പുറത്ത്കടക്കാനോ അനുവദിക്കുകയില്ല. തൊഴിലിടങ്ങളിലും താമസകേന്ദ്രങ്ങളിലും അണുനാശിനി നല്‍കിയിരിക്കണം. കൂടാതെ കമ്ബനി തൊഴിലാളി, അഡ്മിനിസ്േട്രറ്റര്‍മാര്‍, ജീവനക്കാര്‍ എന്നിവയുമായി ബന്ധപ്പെടാത്ത ആര്‍ക്കും മേഖലയിലേക്ക് പ്രവേശനം അനുവദിക്കുകയില്ല എന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് പുറത്ത് നിന്ന് വ്യക്തിക്കോ അല്ലെങ്കില്‍ സാധനങ്ങളോ മറ്റു മെറ്റീരിയലുകളോ കൈമാറുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ നിന്നുള്ള താല്‍ക്കാലിക അനുമതി വാങ്ങിയിരിക്കണം. ഇതിനായി https://os.moci.gov.qa/permit/വെബ്സൈറ്റ് വഴിയോ 2345130 ഹോട്ട്ലൈനിലോ മന്ത്രാലയവുമായി ബന്ധപ്പെടണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.     


Latest Related News