Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഊർജം പകരുന്ന തേൻ,സ്ഥാപനം ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി 

November 04, 2019

November 04, 2019

ദോഹ : ശരീരത്തിന് ഹാനികരമാകുന്ന രാസവസ്തുക്കൾ അടങ്ങിയ തേൻ വില്പന നടത്തിയതിന് ദോഹയിലെ തേൻ വില്പന സ്ഥാപനം ആരോഗ്യമന്ത്രാലയം അടപ്പിച്ചു. 'ഊർജം പകരുന്ന തേൻ' എന്ന പരസ്യം നൽകിയാണ് ഉൽപന്നം വില്പന നടത്തിയിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആരോഗ്യമന്ത്രാലയം സാമ്പിൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. രാജ്യാന്തര തലത്തിൽ നിരോധിക്കപ്പെട്ട രാസവസ്തുക്കൾ തേനിൽ അടങ്ങിയതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കട അടച്ചുപൂട്ടാൻ മന്ത്രാലയം നോട്ടീസ് നൽകുകയായിരുന്നു. കടയിൽ നിന്ന് പിടിച്ചെടുത്ത ഉത്പന്നങ്ങൾ അധികൃതർ നശിപ്പിച്ചു.ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ മന്ത്രാലയം വ്യാപകമായ പരിശോധന നടത്തിവരികയാണ്.


Latest Related News