Breaking News
നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി |
ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസം, ഖത്തറില്‍ മിനിമം വേതന നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

March 20, 2021

March 20, 2021

ദോഹ : ഖത്തറിലെ തൊഴിലാളികൾക്കും ഗാർഹികജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തുന്ന നിയമം ഇന്ന് (ശനി)മുതൽ പ്രാബല്യത്തിൽ വരും.2017ലെ 17ാം നമ്പർ നിയമമായാണ് ഇനി മുതൽ മിനിമം വേതന നിയമം എന്ന പേരിൽ അറിയപ്പെടുക. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളും ഗാർഹിക തൊഴിലാളികളും പുതിയ നിയമത്തിെൻറ പരിധിയിൽ പെടും. കഴിഞ്ഞ വര്ഷം ഓഗസ്റ്റ് അവസാനമാണ്  ഇതുസംബന്ധിച്ച നിയമത്തിന് ഖത്തർ  അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയത്.

ഖത്തര്‍ ഔദ്യോഗിക ഗസറ്റില്‍ ആറുമാസം മുമ്പ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറു മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിലാകുന്നത്.ഇതിന്റെ ഭാഗമായി വേതന സംരക്ഷണ സംവിധാനത്തിന് കീഴില്‍ തൊഴിലാളികളുടെ ശമ്പള വിവരങ്ങള്‍ നല്‍കുന്നതിന് പുതിയ ഫോം നടപ്പിലാക്കിയിട്ടുണ്ടെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹ്യ കാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഭക്ഷണത്തിനുള്ള അലവന്‍സും ഭവന അലവന്‍സും ഉള്‍പ്പെടെ വേതനം എങ്ങനെ കണക്കാക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ കോളം ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഫോം കഴിഞ്ഞ മാസം തുടക്കത്തിലാണ്നിലവില്‍ വന്നത്.

തൊഴിലാളികൾക്ക് കുറഞ്ഞ വേതനം 1000 

റിയാൽ,ഭക്ഷണവും താമസവും ഇല്ലെങ്കിൽ 1800 റിയാൽ നൽകണം 
1000 റിയാൽ വേതനം ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിയിലെ മുഴുവൻ തൊഴിലാളികൾക്കും പുതിയ നിയമപ്രകാരം 1000 റിയാൽ മിനിമം വേതനം നൽകണം.ഇതിനു പുറമെ, തൊഴിലാളികൾക്ക് ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും നൽകാനും നിയമം അനുശാസിക്കുന്നു.ഇതനുസരിച്ച് ഭക്ഷണവും താമസവും കമ്പിനി നല്‍കിയില്ലെങ്കില്‍, പുതിയ നിയമപ്രകാരം ഒരു തൊഴിലാളിക്ക് പ്രതിമാസം 1,800 രൂപയില്‍ കുറയാതെ ലഭിക്കും.

തൊഴിലാളിയുടെ ശമ്പളം കുറക്കുന്നതിന് നിലവിലെ കരാറില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ന്യായീകരണമായി തൊഴിലുടമകള്‍ പുതിയ നിയമം ഉപയോഗിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുതിയ നിയമപ്രകാരം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പുതിയ കരാര്‍ ഒപ്പിടേണ്ടതില്ലെന്നും അതേസമയം, നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം പറഞ്ഞു. തൊഴിൽ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് തൊഴിൽ ഉടമകളുമായി യോജിച്ച് പ്രവർത്തിക്കും. തൊഴിലാളികളുടെ വേതനം സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി രൂപീകരിച്ച പ്രത്യേക ദേശീയ സമിതിയുടെ കൂടിയാലോചന ഫലമായാണ് പുതിയ നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. മിഡിലീസ്റ്റിൽ മിനിമം വേതനം നടപ്പാക്കുന്ന ആദ്യ രാജ്യമായി ഖത്തർ ഇതോടെ ചരിത്രത്തിൽ ഇടം പിടിക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News