Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
കൊറോണ വൈറസ്: മിഡില്‍ ഈസ്റ്റിലെ എയര്‍ലൈനുകളുടെ ശേഷി 57.2 ശതമാനം കുറഞ്ഞു; ഈ വര്‍ഷം അവസാനത്തോടെ പഴയപടി ആയേക്കാമെന്ന് വിദഗ്ധര്‍

January 21, 2021

January 21, 2021

ദോഹ: മിഡില്‍ ഈസ്റ്റിലെ വിമാന കമ്പനികളുടെ ശേഷി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 57.2 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. യു.കെ ഏവിയേഷന്‍ അനലിസ്റ്റായ ഒ.എ.ജിയുടെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ആഗോളതലത്തില്‍ വിമാന സര്‍വ്വീസുകളുടെ ആകെ ശേഷി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയോളം മാത്രമാണ് ഉള്ളതെന്നും ഒ.എ.ജി ചൂണ്ടിക്കാണിക്കുന്നു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ കൊവിഡ്-19 മഹാമാരി കാരണമാണ് ഇത്ര വലിയ ഇടിവ് ഉണ്ടായത്. യാത്രാ നിയന്ത്രണവും ക്വാറന്റൈന്‍ നിയമങ്ങളും കാരണം കൊവിഡ് മഹാമാരി വ്യോമഗതാഗതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. 

അന്താരാഷ്ട്ര സീറ്റുകള്‍ 5.34 കോടിയായി ഇപ്പോള്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇത്ര ഇടിവ് അവസാനമായി കണ്ടത്. ആഗോളതലത്തിലെ ശേഷി കഴിഞ്ഞയാഴ്ച 5.52 കോടിയായിരുന്നു. അതായത്, ഒരാഴ്ചയ്ക്കുള്ളില്‍ 18 ലക്ഷം സീറ്റുകള്‍ ഷെഡ്യൂളില്‍ നിന്ന് പുറത്ത് പോയി. 

പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ യു.എ.ഇ എയര്‍ലൈനുകള്‍ വന്‍തോതിലുള്ള വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ ആരംഭിച്ചു.

'എയര്‍ ബബിളുകള്‍, യാത്രാ ഇടനാഴികള്‍, യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തല്‍, പിന്‍വലിക്കല്‍ എന്നിവ കുറച്ച് കാലം കൂടി തുടരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.' -യു.കെ ആസ്ഥാനമായുള്ള മിഡാസ് ഏവിയേഷന്‍ കണ്‍സല്‍ട്ടന്‍സിയുടെ പങ്കാളിയായ ജോണ്‍ ഗ്രാന്റ് പറഞ്ഞു. 

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത്തരം മാറ്റങ്ങള്‍ വര്‍ധിക്കും. 3.5 കോടി സീറ്റുകള്‍ കൂടി ഒഴിവാക്കപ്പെടും. എന്നാല്‍ ഇതിന് നിയന്ത്രണങ്ങളോ അവകാശവാദങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒന്നും മാറാന്‍ പോകുന്നില്ലെന്ന് ഏവിയേഷന്‍ ഫിനാന്‍സ് കണ്‍സല്‍ട്ടന്‍സായ ഇഷ്‌കയിലെ അനലറ്റിക്‌സ് മേധാവിയും ഉപദേശകനുമായ എഡ്ഡി പിയാനിയസെക് പറയുന്നു. ഒറ്റനോട്ടത്തില്‍ ആഗോള വ്യോമയാന വ്യവസായ മേഖല ഇരുണ്ടതായി തുടരുകയാണ്. എന്നാല്‍ 2021 അവസാനത്തോടെ വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിച്ചാല്‍ യാത്രകള്‍ പഴയ പോലെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'വിമാനത്താവളങ്ങളില്‍ ആളുകള്‍ ഒന്നിച്ച് കൂടി ഇടപഴകുന്നത് യാത്രാ ഇടനാഴികള്‍ സുരക്ഷിതമാക്കുന്നതിനെ ദുഷ്‌കരമാക്കുന്നു. യാത്രക്കാരെ ബന്ധിപ്പിക്കുന്നതിലൂടെ മിഡില്‍ ഈസ്റ്റിലെ വിമാന കമ്പനികള്‍ അവരുടെ വ്യോമഗതാഗതത്തിന്റെ 80 ശതമാനം വരെ സുരക്ഷിതമാക്കുന്നു. ഗള്‍ഫ് എയര്‍ലൈനുകള്‍ക്ക് എയര്‍ ബബിളുകളും യാത്രാ ഇടനാഴികളും സൃഷ്ടിക്കുന്നത് അസാധ്യമാണ്.' -അദ്ദേഹം പറഞ്ഞു. 

2021 ലെ ആദ്യ പാദത്തിലെയും 2020 ലെ നാലാം പാദത്തിലെയും ബുക്കിങ്ങുകളെ താരതമ്യം ചെയ്യുന്ന ചാര്‍ട്ടാണ് താഴെ നല്‍കിയിരിക്കുന്നത്. 2020 നാലാം പാദത്തിലെ എല്ലാ ബുക്കിങ്ങുകളും 2020 ഒക്ടോബര്‍ ഒന്ന് മുതലുള്ളതും 2021 ഒന്നാം പാദത്തിലെ എല്ലാ ബുക്കിങ്ങുകളും 2021 ജനുവരി ഒന്നു മുതല്‍ ഉള്ളതുമാണ്. 

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (ഐ.എ.ടി.എ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതാണ്. കൊവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നു വന്നിട്ടും, ചില ഇടങ്ങളില്‍ പുതിയ ലോക്ക്ഡൗണ്‍ നടപടികള്‍ ഉണ്ടായിട്ടും വാക്‌സിന്‍ സംബന്ധിച്ച വാര്‍ത്തകള്‍ എയര്‍ലൈനുകളുടെ ഓഹരികളെ സജീവമാക്കി നിലനിര്‍ത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News