Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറില്‍ എത്തിയതിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ച് മക്‌ഡൊണാള്‍ഡ്‌സ്

January 24, 2021

January 24, 2021

ദോഹ: ഖത്തറില്‍ തങ്ങളുടെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നതിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ച് അമേരിക്ക ആസ്ഥാനമായുള്ള ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖല മക്‌ഡൊണാള്‍ഡ്‌സ്. ഈ നാഴികക്കല്ല് പിന്നിടാന്‍ തങ്ങളെ സഹായിച്ച ഖത്തറിലെ എല്ലാ ഉപഭോക്താക്കളോടും 25-ാം വാര്‍ഷികത്തില്‍ മക്‌ഡൊണാള്‍ഡ് നന്ദി പറഞ്ഞു. 

'ഈ 25-ാം വാര്‍ഷികത്തില്‍ നമ്മള്‍ ഒരുമിച്ച് പങ്കുവച്ച നിമിഷങ്ങളിലേക്കും ഓര്‍മ്മകളിലേക്കും ഞങ്ങള്‍ തിരിഞ്ഞ് നോക്കുന്നു. ഈ നാഴികക്കല്ല് യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച നിങ്ങള്‍ക്ക് നന്ദി.' -മക്‌ഡൊണാള്‍ഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. 

1995 ഡിസംബര്‍ 19 നാണ് മക്‌ഡൊണാള്‍ഡ്‌സ് ഖത്തറില്‍ തങ്ങളുടെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് മക്‌ഡൊണാള്‍ഡ്‌സ് ഖത്തറിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഒരുക്കിയിട്ടുള്ളത്. 

2008 മുതല്‍ മക്‌ഡൊണാള്‍ഡ്‌സ് ഖത്തറില്‍ ഹോം ഡെലിവറി സൗകര്യം നല്‍കുന്നുണ്ട്. 2011 ലാണ് മക്‌ഡൊണാള്‍ഡ്‌സ് ഖത്തറില്‍ ബ്രേക്ഫാസ്റ്റ് മെനു അവതരിപ്പിച്ചത്. 2014 മുതല്‍ ഹോം ഡെലിവറി സേവനം മക്‌ഡെലിവറി ആപ്പ് മുഖേനെയാക്കി. തൊട്ടടുത്ത വര്‍ഷം 2015 ല്‍ മക്‌ഡൊണാള്‍ഡ്‌സ് മക് കഫെ ഖത്തറില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് സ്വയം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്ന കിയോസ്‌കുകള്‍ തങ്ങളുടെ ഔട്ട്‌ലെറ്റുകളോട് അനുബന്ധിച്ച് അതേവര്‍ഷം മക്‌ഡൊണാള്‍ഡ്‌സ് സ്ഥാപിച്ചു. 

2018 ലാണ് മക്‌ഡൊണാള്‍ഡ്‌സ് ആപ്പ് ഖത്തറില്‍ അവതരിപ്പിച്ചത്. ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കുന്നു. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ തങ്ങളുടെ 50-ാമത് ഔട്ട്‌ലെറ്റ് മക്‌ഡൊണാള്‍ഡ്‌സ് തുറന്നത് കഴിഞ്ഞ വര്‍ഷമാണ്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News