Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
മസ്ജിദുൽ അഖ്‌സയിലെ ഇസ്രായേൽ നരനായാട്ട്,ഖത്തറിന്റെ അധ്യക്ഷതയിൽ അറബ് ലീഗ് യോഗം ചേരുന്നു

May 09, 2021

May 09, 2021

ചിത്രം : ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ വ്യാപനതോത് 
ദോഹ : വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച അല്‍ അഖ്സ പള്ളിയില്‍ ഫലസ്തീനികള്‍ക്ക് നേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തെ  ഖത്തര്‍ ശക്തമായ ഭാഷയിൽ അപലപിച്ചു. ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മുസ്ലിം വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന നടപടിയാണിത്.

അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വലിയ ലംഘനമാണ് ഇസ്രായേല്‍ നടത്തിയിരിക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഫലസ്തീന്‍ ജനതക്കും അല്‍ അഖ്സ പള്ളിക്കുമെതിരായ നിരന്തരമുള്ള ഇസ്രായേല്‍ ആക്രമണങ്ങളെയും അതിക്രമങ്ങളെയും നിലക്ക് നിര്‍ത്തുന്നതിനും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിെന്‍റ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു. ഫലസ്തീന്‍ വിഷയത്തില്‍ ഖത്തറിെന്‍റ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇതിനിടെ,അറബ് ലീഗിന്റെ സ്ഥിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന അസാധാരണ യോഗം തിങ്കളാഴ്ച്ച നടക്കും. ഫലസ്തീന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അംബാസഡര്‍ ഹുസ്സാം സാക്കി പറഞ്ഞു. നിലവിലെ പ്രസിഡന്റ് എന്ന നിലയില്‍ ഖത്തര്‍ ആണ് യോഗത്തില്‍ അധ്യക്ഷം വഹിക്കുക.

അധിനിവിഷ്ട ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ ഉള്‍പ്പെടെയുള്ള പുണ്യസ്ഥലങ്ങളില്‍ ഇസ്രായേല്‍ അതിക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് ഫലസ്തീന്‍, അറബ് രാജ്യങ്ങളുടെ പിന്തുണ തേടിയത്. റമദാനിലെ അവസാന വെള്ളിയാഴ്ച്ച അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യവും പോലിസും നടത്തിയ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ശെയ്ഖ് ജര്‍റാഹ് പ്രദേശത്ത് മുസ്ലിംകളുടെ വീടുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ഇസ്രായേല്‍ നടത്തുന്നുണ്ട്. മസ്ജിദുല്‍ അഖ്‌സ നില്‍ക്കുന്ന പ്രദേശത്ത് നിന്ന് മുസ്ലിംകളെ പൂര്‍ണമായി ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758
ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ https://chat.whatsapp.com/COcePZRxXYc5lGXcXjz1C7


Latest Related News