Breaking News
ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  |
വിപണി കീഴടക്കാന്‍ മാരുതി സുസുക്കി വിലക്കുറവ് പ്രഖ്യാപിച്ചു

September 16, 2019

September 16, 2019

മുംബൈ : വാഹന വിപണിയിലെ തളര്‍ച്ച മറികടന്ന് മുന്നേറാന്‍ രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ചു. ജനങ്ങളുടെ വാങ്ങല്‍ശേഷിയെ വിലക്കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറവ് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഉത്സവസീസണില്‍ നാല്‍പ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വില കുറയ്ക്കുക.

ഇതോടൊപ്പം വാഹനവായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യബാങ്കുകളോട് ആവശ്യപ്പെടുമെന്നും മാരുതി മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ മാസം മാത്രം 36 ശതമാനത്തിന്റെ ഇടിവാണ് മാരുതി വാഹനങ്ങളുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. മാരുതി സുസുക്കിയെ കൂടാതെ മറ്റു കമ്പനികളും  മാന്ദ്യം മറികടക്കാന്‍ വിലക്കുറവ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.


Latest Related News