Breaking News
ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു | സൗദിയില്‍ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍  | തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഉംറ തീര്‍ത്ഥാടനത്തിലെ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി | ഖത്തറിലെ ചിത്രകലാ അധ്യാപകർക്കായി നടത്തിയ ഇൻ്റർ സ്‌കൂൾ കലാമത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ അധ്യാപകന് ഒന്നാം സമ്മാനം  |
തട്ടിക്കൊണ്ടുപോയ മാന്നാർ സ്വദേശിനി സ്വർണക്കടത്തിലെ കണ്ണി,പല തവണ ദുബായിൽ നിന്ന് സ്വർണം കടത്തി

February 23, 2021

February 23, 2021

ആലപ്പുഴ : മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവതി സ്വർണക്കടത്ത് കണ്ണിയാണെന്ന്  പോലീസ് അറിയിച്ചു.. നിരവധി തവണ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയാതായി  മാന്നാർ സ്വദേശിനി ബിന്ദു പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്.. ഒടുവിൽ കൊണ്ടുവന്ന സ്വർണം കൊടുക്കാത്തതിനാൽ യുവതിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് വിവരം. സ്വർണക്കടത്ത് സംഘത്തെ പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ്.

ഈ മാസം 19 നാണ് ബിന്ദു ദുബൈയിൽ നിന്നും അവസാനമായി മടങ്ങിയെത്തിയത്. അന്ന് ഒന്നരക്കിലോ സ്വർണം ഗൾഫിൽ നിന്നും കടത്തി. എന്നാലിത് എയർപോർട്ടിൽ തന്നെ ഉപേക്ഷിച്ചെന്നാണ് ബിന്ദു പൊലീസിന് നൽകിയ മൊഴി. അന്ന് വൈകിട്ട് തന്നെ വീട്ടിലെത്തിയ സ്വർണക്കടത്ത് സംഘത്തോട് സ്വർണം ഉപേക്ഷിച്ച വിവരം പറഞ്ഞു. ഇവർ മടങ്ങിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ വീടാക്രമിച്ച് ബിന്ദുവിനെ കടത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയതിൽ പ്രാദേശിക സഹായം ലഭിച്ചതായും പോലീസിന് വിവരമുണ്ട്. പൊലീസ്, അന്വേഷണം ഊർജ്ജിതമാക്കിയതോടെ യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ചശേഷം സംഘം കടന്നുകളഞ്ഞു. തുടർന്ന് മാന്നാറിലെത്തിച്ചുള്ള ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് കണ്ണിയെന്ന് യുവതി സമ്മതിച്ചെന്നാണ് പോലീസ് പറയുന്നത്.

നാലംഗ സംഘമാണ് കടത്തിയത്. ഇവരെക്കുറിച്ചുള്ള വിവരം യുവതി പൊലീസിന് കൈമാറി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇതിനിടെ,യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പീറ്ററാണ് അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത്. ഇക്കാര്യം ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News