Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും മകനും മരിച്ചു

December 17, 2018

December 17, 2018

റിയാദ്: രണ്ടു ദിവസം മുമ്പ് സൗദിയിൽ എത്തിയ മലയാളി യുവതിയും മകനും വാഹനാപകടത്തിൽ മരിച്ചു. ഖുൻഫുദയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യ ഷഹറാ ബാനു (30),മകൻ മുഹമ്മദ് ഷാൻ (11) എന്നിവർ മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ഇസ്ഹാഖിനെയും ഇളയ മകൾ ഇഷാ ഫാത്തിമയെയും ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാവിലെ പത്തു മണിക്കാണ് അപകടമുണ്ടായത്. കിൻഫുദയിൽ നിന്ന് ഷക്കീക്കിലേക്കുള്ള വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് ഷഹറാ ബാനുവും മകനും സന്ദർശക വിസയിൽ സൗദിയിൽ എത്തിയത്. ഇസ്ഹാഖിന്റെ സഹോദരനെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇസ്ഹാഖിന് കാര്യമായ പരിക്കില്ല. മൃതദേഹങ്ങൾ അലി ജുനൂബ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Latest Related News