Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
മലപ്പുറം കൊണ്ടോട്ടി സ്വദേശി സൗദിയിൽ വാഹനമിടിച്ച് മരിച്ചു 

June 27, 2020

June 27, 2020

ജിദ്ദ : കൊണ്ടോട്ടി ഒളവട്ടൂർ മങ്ങാട്ടുചാലിൽ എം.സി മുഹമ്മദ് ഷാ ഹാജിയുടെ മകൻ അബുബക്കർ സിദ്ദീഖ് (47) ജിദ്ദയിൽ വാഹനം ഇടിച്ച് മരിച്ചു. ഇർഫാൻ ആശുപത്രിക്ക് സമീപം സിത്തീൻ റോഡിലായിരുന്നു അപകടം. ഭക്ഷ്യധാന്യങ്ങൾ പൊട്ടിച്ചു നൽകുന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോവുകയും ക്വറന്റൈനിൽ പോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

രാത്രിയിൽ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം.വാഹനമിടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാത്തിമയാണ് ഭാര്യ. മക്കൾ : ഹിബാ മറിയം,ഹിഷാം. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News