Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ആ വാർത്തയും ചിത്രവും വ്യാജമാണ്,പ്രചരിക്കുന്നത് സൽമാൻ രാജാവിന്റെ പിതാവിന്റെ മരണസമയത്തുള്ള ചിത്രം

October 01, 2019

October 01, 2019

സൽമാൻ രാജാവ് തന്റെ പിതാവിന്റെ മൃതദേഹം ഖബറടക്കത്തിനായി പള്ളിയിലേക്ക് കൊണ്ടുപോകുന്നതാണ് യഥാർത്ഥ ചിത്രം.

റിയാദ് : സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകൻ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ഫഗത്തിന്റെ സംസ്കാര ചടങ്ങുമായി  ബന്ധപ്പെട്ട് വ്യാജ ചിത്രം പ്രചരിക്കുന്നു. കൊല്ലപ്പെട്ട മേജർ ജനറലിന്റെ മൃതദേഹം ഖബറടക്കത്തിനായി കൊണ്ടുപോകുന്ന സൽമാൻ രാജാവിന്റെ ചിത്രവും അടിക്കുറിപ്പികളുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചില ഓൺലൈൻ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ഈ വാർത്ത നൽകിയിട്ടുണ്ട്.

'വെടിയേറ്റ് മരിച്ച അംഗ രക്ഷകന്റെ മൃതദേഹം വഹിച്ച്‌ സൗദി രാജാവിന്റെ സ്‌നേഹാഞ്ജലി' എന്ന തലക്കെട്ടോടെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രവും വാർത്തയും നൽകിയിരിക്കുന്നത്.പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ തന്റെ അധികാരമോ പ്രായമോ പദവിയോ തടസ്സമായില്ലെന്ന അടിക്കുറിപ്പ് നൽകിയാണ് വാട്സ്ആപ് ഉൾപെടെയുള്ള സമൂഹ മാധ്യമങ്ങളിലും ചിത്രം പലരും പങ്കുവെച്ചത്.അതേസമയം,2011 ൽ തന്റെ പിതാവിന്റെ  മൃതദേഹം ഖബറടക്കത്തിനായി പള്ളിയിലേക്ക് കൊണ്ടുപോകുന്നതാണ് യഥാർത്ഥ ചിത്രം.ഈ പഴയ ചിത്രമാണ് തന്റെ അംഗരക്ഷകന്റെ മൃതദേഹം ചുമക്കുന്ന സൗദി രാജാവിന്റെ ചിത്രമായി പലരും തെറ്റായി പ്രചരിപ്പിക്കുന്നത്.

 


Latest Related News