Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഈ വര്‍ഷം ഇതുവരെ മഹസീല്‍ വിറ്റഴിച്ചത് പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച ഒരു കോടി കിലോഗ്രാം പച്ചക്കറികള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി

March 16, 2021

March 16, 2021

ദോഹ: 2021 ജനുവരി മുതല്‍ ഇതുവരെ പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച ഒരു കോടി കിലോഗ്രാം പച്ചക്കറികള്‍ ഖത്തരി വിപണിയില്‍ വിറ്റുവെന്ന് ഹസ്സദിന്റെ അനുബന്ധ കമ്പനിയായ മഹസീല്‍ ഫോര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ സര്‍വ്വീസസ് കമ്പനി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റതിന്റെ ഇരട്ടിയാണ് ഇതെന്നും കമ്പനി അറിയിച്ചു. 

അല്‍ മീറ, ലുലു, കാരിഫോര്‍ എന്നിവ ഉള്‍പ്പെടെ രാജ്യമെമ്പാടുമുള്ള നൂറിലധികം വില്‍പ്പനശാലകള്‍ വഴിയാണ് മഹസീല്‍ പ്രാദേശിക പച്ചക്കറികള്‍ വിറ്റത്. രാജ്യത്തെ 350 പ്രാദേശിക ഉല്‍പ്പാദന ഫാമുകളില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളാണ് മഹസീല്‍ വിറ്റഴിച്ചത്. തിരക്കേറിയ സമയങ്ങളില്‍ ഒരു ദിവസം 220,000 കിലോഗ്രാമിലധികം പച്ചക്കറികള്‍ വരെ ലഭിച്ചിട്ടുണ്ട്. 

'പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ മൂല്യം ഉയര്‍ത്തിക്കാണിക്കുന്നതിലെ കമ്പനിയുടെ വിജയമാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. മഹസീലിന്റെ ഈ വര്‍ഷത്തെ വിപണി വിഹിതം 33 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 20 ശതമാനമായിരുന്നു.' -മഹസീല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് അലി അല്‍ ഗൈതാനി പറഞ്ഞു. 

2020 ല്‍ പ്രാദേശിക ഉല്‍പ്പാദകരില്‍ നിന്ന് അഞ്ച് കോടി ഖത്തര്‍ റിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് മഹസീല്‍ വാങ്ങിയത്. അതേസമയം 2021 ല്‍ ഇതുവരെ 2.9 കോടി ഖത്തര്‍ റിയാലിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 2020 ല്‍ ആകെ 16,000 ഡെലിവറികളാണ് കമ്പനി നടത്തിയത്. 2021 ല്‍ ഇതുവരെ 5200 ല്‍ അധികം ഡെലിവറികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News