Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കത്താറയിലെ 'മഹാസിൽ' മേള ഒരാഴ്ചത്തേക്ക് കൂടി നീട്ടി           

December 29, 2019

December 29, 2019

ദോഹ : കത്താറയിൽ നടക്കുന്ന കാർഷിക പ്രദർശന മേളയായ 'മഹാസിൽ' ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു. ഇന്നലെ(ശനി) അവസാനിക്കേണ്ടിയിരുന്ന നാലാമത് മഹാസിൽ ഫെസ്റ്റിവൽ പൊതുജനങ്ങളുടെ തിരക്ക് പരിഗണിച്ചാണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഇതനുസരിച്ച് ജനുവരി 4 അടുത്ത ശനിയാഴ്ച വരെ എല്ലാ ദിവസവും പ്രദർശനം തുടരും. കത്താറയിലെ സെന്റ് റീഗസ് ഹോട്ടലിന് എതിർവശം എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.

ജനുവരി 4 ന് ശേഷം വ്യാഴം,വെള്ളി ദിവസങ്ങളിൽ മാത്രം വ്യാഴം,വെള്ളി ദിവസങ്ങളിൽ പ്രദർശനമുണ്ടാവും.2020 മാർച്ച് വരെ ഇത് തുടരും. പ്രാദേശിക ഫാമുകളിൽ ഉത്പാദിപ്പിച്ച കാർഷിക വിളകൾ,അലങ്കാര ചെടികൾ,കൃഷി അനുബന്ധ ഉത്പന്നങ്ങൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്. 


Latest Related News