Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിലേക്ക് തിരിച്ചുവരുന്ന കോവിഡ് രഹിത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഹോട്ടൽ കൊറന്റൈൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

August 01, 2020

August 01, 2020

ദോഹ : ഖത്തറിൽ താമസവിസയുള്ളവർക്ക് ആഗസ്റ്റിൽ തിരിച്ചുവരാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.ഇതിന്റെ ഭാഗമായി  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് തിരിച്ചുവരുന്നവർക്കായി ആരോഗ്യമന്ത്രാലയം ഹോം കൊറന്റൈൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി.ഇതനുസരിച്ച് കോവിഡ് -19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുറമെ,ഈ പട്ടികയിൽ ഉൾപെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും യാത്രയ്ക്ക് 48 മണിക്കൂർ മുമ്പുള്ള അംഗീകൃത ലാബിൽ നിന്നുള്ള കോവിഡ്-ഫ്രീ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെങ്കിൽ ഹോം ക്വാറൻറൈൻ അനുവദിക്കും.ഖത്തർ ആരോഗ്യമന്ത്രാലയം അംഗീകരിച്ച ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്.ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ച രോഗ വിഭാഗം ഡയറക്റ്ററും ഡോ.മുന അൽ മസ്ലമാനിയാണ് മാർഗനിർദേശങ്ങൾ വിശദീകരിച്ചത്.നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏഴു ദിവസത്തെ ഹോട്ടൽ കൊറന്റൈൻ നിർബന്ധമാക്കിയിരുന്നു.പുതിയ ഉത്തരവനുസരിച്ച് കോവിഡ് രഹിത സർട്ടിഫിക്കറ്റുകൾ ഉള്ളവർ ഖത്തറിൽ തിരിച്ചെത്തിയാൽ പതിനാല് ദിവസത്തെ ഹോം കൊറന്റൈൻ മതിയാവും.

അതേസമയം,ഖത്തർ ആരോഗ്യമന്ത്രാലയം അംഗീകരിച്ച കോവിഡ് പരിശോധനാ ലാബുകൾ ഇല്ലാത്ത ചില രാജ്യങ്ങളിൽ നിന്നും തിരിച്ചുവരുന്നവർക്ക് ഏഴു ദിവസത്തെ ഹോട്ടൽ കൊറന്റൈനും ഏഴു ദിവസത്തെ ഹോം കൊറന്റൈനും നിർബന്ധമായിരിക്കും.എന്നാൽ കേരളത്തിൽ ഉൾപെടെ ഇന്ത്യയിൽ ഐ.സി.എം.ആർ അംഗീകരിച്ച ലാബുകളിൽ കോവിഡ് പി.സി.ആർ ടെസ്റ്റുകൾ ലഭ്യമാണെങ്കിലും ഈ ലാബുകൾക്ക് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ഉണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.ഇന്ത്യയിലെ അംഗീകൃത ലാബുകളുടെ വിവരങ്ങൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തനാൽ ഇതുസംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. രണ്ടു ദിവസത്തിനകം ഇതുസംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനിടെ,ഐ.സി.എം.ആർ അംഗീകരിച്ച ഏതെങ്കിലും ലാബിൽ നിന്നും പി.സി.ആർ പരിശോധന നടത്തിയ കോവിഡ് രഹിത സർട്ടിഫിക്കറ്റ് മതിയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ഹോം കൊറന്റൈൻ നിബന്ധനകൾ :

  • ഹോം കൊറന്റൈനിൽ കഴിയുന്നവർ വീട്ടിലെ മറ്റ് അംഗങ്ങളുമായി ഇടപഴകാത്ത വിധം ബാത്ത്റൂം സൗകര്യമുള്ള ഒറ്റമുറിയിലാണ് താമസിക്കേണ്ടത്.
  • കുടുംബത്തിലെ മറ്റംഗങ്ങളുമായി സമ്പർക്കത്തിൽ ഏർപെടുകയോ സന്ദർശകരെ അനുവദിക്കുകയോ ചെയ്യരുത്. 
  • കുടുംബത്തിൽ ഒരാൾക്ക് മാത്രം ഹോം കൊറന്റൈനിൽ കഴിയുന്ന ആൾക്ക് ഭക്ഷണം ഉൾപെടെയുള്ള സഹായങ്ങൾ എത്തിക്കാം.എന്നാൽ കയ്യുറയും മാസ്കും ധരിച്ചിരിക്കണം.പരിചരിക്കുന്ന വ്യക്തി മുറിയിൽ നിന്ന് പുറത്തിറങ്ങിയാൽ ഉടൻ മാസ്കും കയ്യുറയും ഉപേക്ഷിക്കുകയും ഹാൻഡ് സാനിടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും വേണം.ഒന്നര മീറ്റർ ശാരീരിക അകലം പാലിച്ചു കൊണ്ടാണ് ഹോം കൊറന്റൈനിൽ കഴിയുന്നയാളെ പരിചരിക്കേണ്ടത്.
  • വീട്ടിലെ എല്ലാ അംഗങ്ങളും ഹാൻഡ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് തുടർച്ചയായി കൈകൾ വൃത്തിയാക്കണം.കൈകൾ വൃത്തിയാക്കാതെ മൂക്കിലോ വായയുടെ ഭാഗങ്ങളിലോ സ്പർശിക്കാൻ പാടില്ല.
  • വീട്ടിലെ അംഗങ്ങൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പർ ഉപയോഗിച്ച് മൂക്കും വായും പൊത്തണം. ഇതിനു ശേഷം ടിഷ്യു പേപ്പർ സുരക്ഷിതമായി ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ച ശേഷം ഉടൻ കൈകൾ വൃത്തിയാക്കണം.
  • വീട്ടിലെ അംഗങ്ങൾ ബെഡ് ഷീറ്റോ ബാത്ത് ടവ്വലോ മറ്റ് ഗാർഹിക വസ്തുക്കളോ മറ്റുള്ളവരുമായി പങ്കിടരുത്.ഇവ ഉപയോഗിച്ച ശേഷം സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തിൽ കഴുകണം.
  • വാതിൽ പിടി ഉൾപെടെയുള്ള ഉപരിതലങ്ങൾ,ടെലിവിഷൻ റിമോട്ട്,മൊബൈൽ ഫോൺ,മേശ,ബാത്റൂം എന്നിവ ദിവസവും തുടച്ച് അണുവിമുക്തമാക്കണം.
  • ശുചീകരണത്തിൽ ഏർപ്പെടുന്നവർ അവരുടെ വസ്ത്രങ്ങൾ അലക്കുമ്പോൾ മറ്റുള്ളവരുടെ വസ്ത്രങ്ങളുമായി കൂട്ടിക്കലരാതെ ശ്രദ്ധിക്കണം.കയ്യുറകൾ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ.ബാത്ത് ടവ്വൽ മറ്റുള്ളവരുമായി പങ്കിടരുത്.
  • ഹോം കൊറന്റൈനിലുള്ളവർ ഭക്ഷണം പാചകം ചെയ്യുകയോ അടുക്കളയിൽ പ്രവേശിക്കുകയോ ചെയ്യരുത്.താമസിക്കുന്ന മുറിയിൽ തന്നെയായിരിക്കണം ഭക്ഷണം കഴിക്കുന്നത്.മറ്റുള്ളവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല.
  • രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ദിവസവും 8 മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിക്കണം.
  • വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവർ ആവശ്യമായ മരുന്നുകൾ ഉറപ്പുവരുത്തണം.
  • കുട്ടികളുമായി സമ്പർക്കം പാടില്ല.വീട്ടിലെ വളർത്തു മൃഗങ്ങളുമായും ഒരു തരത്തിലുള്ള സമ്പർക്കവും പാടില്ല.
  • ഹോം കൊറന്റൈനിൽ കഴിയുന്നവരുടെ മുറിയിൽ മതിയായ ഫെയ്‌സ് മാസ്കുകൾ, കയ്യുറകൾ, ഒരു തെർമോമീറ്റർ, പാരസെറ്റമോൾ, ഹാൻഡ് സോപ്പ്, ഹാൻഡ് സാനിറ്റൈസർ, ഹോം ക്ലീനിംഗ് ഇനങ്ങൾ, ടോയ്‌ലറ്റ്, കിച്ചൻ ഡിറ്റർജന്റുകൾ, ടിഷ്യു പേപ്പർ, മദ്യം തുടയ്ക്കൽ, അടപ്പുള്ള ചവറ്റുകുട്ട എന്നിവ ഉറപ്പുവരുത്തണം.
  • ഹോം കൊറന്റൈൻ കാലയളവിൽ ഓരോ രണ്ടോ മൂന്നോ ദിവസങ്ങൾ ഇടവിട്ട് ആരോഗ്യപ്രവർത്തകർക്ക് വീട്ടിൽ സന്ദർശനം അനുവദിക്കണം.ഇഹ്തിറാസ് ആപ് നിർബന്ധമായും മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തിരിക്കണം.
  • കൊറന്റൈൻ താമസം തുടങ്ങി അഞ്ചോ ആറോ ദിവസങ്ങൾക്കുള്ളിൽ സ്രവ പരിശോധന ഉറപ്പുവരുത്തണം. ഹോം കൊറന്റൈൻ കാലാവധിക്ക് ശേഷം ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അന്വേഷണങ്ങൾക്ക് മറുപടി നൽകണം.
  • മറ്റുള്ളവരുമായി ടെലിഫോണിൽ മാത്രം ബന്ധപ്പെടാൻ മാത്രം അനുവദിക്കും.വീടിന് പുറത്തിറങ്ങരുത്.അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ച് സഹായം തേടാവുന്നതാണ്.

ഇന്ത്യയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങൾ മാത്രം 

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടിയതിനാൽ ചാർട്ടേഡ് വിമാനങ്ങൾക്ക് മാത്രമായിരിക്കും ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ അനുമതിയുള്ളത്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News