Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഒമാനിൽ ഭീതിയൊഴിഞ്ഞു,ഹിക്ക ദുർബലമായി 

September 25, 2019

September 25, 2019

അല്‍ഹജര്‍, ദോഫാര്‍, അല്‍വുസ്ത പ്രവിശ്യകളില്‍ കാറ്റിന്റെ പരോക്ഷമായ പ്രത്യാഘാതങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ട്.

മസ്കത്ത് : ഒമാനിൽ ഹിക്ക കൊടുങ്കാറ്റിന്റെ നേരിട്ടുള്ള ആഘാതങ്ങൾ അവസാനിച്ചതായി റിപ്പോർട്ട്. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ഹിക കൊടുങ്കാറ്റ് ദുർബലമായതായാണ് അധികൃതർ നൽകുന്ന വിവരം.അതേസമയം, ഏറ്റവും പുതിയ കാലാവസ്ഥാ സൂചനകളും  ഉപഗ്രഹദൃശ്യങ്ങളും സൂചിപ്പിക്കുന്നത് അല്‍ഹജര്‍, ദോഫാര്‍, അല്‍വുസ്ത പ്രവിശ്യകളില്‍ കാറ്റിന്റെ പരോക്ഷമായ പ്രത്യാഘാതങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നാണ്.ഇവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. അല്‍ശര്‍ഖിയ്യ സൗത്ത്, അല്‍വുസ്ത എന്നിവിടങ്ങളിലെ തീരങ്ങളില്‍ ശക്തമായ കടലേറ്റമുണ്ടാകാനും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ രണ്ടു മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരത്തില്‍ തിരയടിക്കാനാണ് സാധ്യത.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് പൗരന്മാരും രാജ്യത്തെ താമസക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിച്ചതിനെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പ്രശംസിച്ചു. ഹിക്ക കൊടുങ്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളുടെ തോത് കുറയ്ക്കാന്‍ ഇതു സഹായിച്ചെന്നും ്അതോറിറ്റി അഭിപ്രായപ്പെട്ടു.ഭീതി വിതച്ച ഹിക്ക കൊടുങ്കാറ്റിനെ തുടർന്ന് ഒമാനിൽ എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല.


Latest Related News