Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഒടുവിൽ സമ്മതിച്ചു,കശോഗി വധം തന്റെ അറിവോടെയെന്ന് മുഹമ്മദ് ബിൻ സൽമാൻ

September 26, 2019

September 26, 2019

കൊലപാതകത്തിന്റെ എല്ലാ ഉത്തരവാദിത്തവും തനിക്കാണെന്നും പി.ബി.എസ് ചാനലിന്റെ മാര്‍ട്ടിന്‍ സ്മിത്തിനു നല്‍കിയ അഭിമുഖത്തിന്റെ പ്രിവ്യുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വെളിപ്പെടുത്തുന്നുണ്ട്.

റിയാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കശോഗിയുടെ വധത്തില്‍ കുറ്റസമ്മതവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. തന്റെ അറിവോടെയും നിരീക്ഷണത്തിലുമാണ് കൃത്യം നടന്നതെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തിൽ തുറന്നുസമ്മതിച്ചതായി റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കന്‍ ചാനലായ പി.ബി.എസിനു നല്‍കിയ അഭിമുഖത്തിലാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കാനിടയുള്ള, പ്രത്യേകിച്ചും സൗദിയുടെ വിദേശബന്ധങ്ങളെ കാര്യമായി ബാധിക്കാനിടയുള്ള വെളിപ്പെടുത്തല്‍. അഭിമുഖം അടുത്തയാഴ്ചയാണു സംപ്രേഷണം ചെയ്യുന്നത്. കശോഗി വധത്തെ കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല.എന്നാല്‍, സംഭവത്തില്‍ മുഹമ്മദിനു പങ്കുണ്ടെന്നും അദ്ദേഹമാണു കൃത്യത്തിന് ഉത്തരവിട്ടതെന്നും സി.ഐ.എ അടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു.കുറ്റവാളികള്‍ക്കെതിരെ രാജ്യാന്തര വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് യു.എന്‍ അന്വേഷണ സമിതികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സംഭവം തന്റെ നിരീക്ഷണത്തിലാണു നടന്നത്. കൊലപാതകത്തിന്റെ എല്ലാ ഉത്തരവാദിത്തവും തനിക്കാണെന്നും പി.ബി.എസ് ചാനലിന്റെ മാര്‍ട്ടിന്‍ സ്മിത്തിനു നല്‍കിയ അഭിമുഖത്തിന്റെ പ്രിവ്യുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വെളിപ്പെടുത്തുന്നുണ്ട്. കശോഗി വധത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിനാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്.

2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവർത്തകനായ ജമാൽ കശോഗി ഇസ്‌താംബൂളിലെ സൗദി കോൺസുലേറ്റിൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്.മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായിരുന്ന കശോഗിയെ കൊലപ്പെടുത്തുന്നതിനു തൊട്ടു മുമ്പുള്ള ശബ്ദരേഖ ഈയിടെ പുറത്തു വന്നിരുന്നു.

റിയാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കശോഗിയുടെ വധത്തില്‍ കുറ്റസമ്മതവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. തന്റെ അറിവോടെയും നിരീക്ഷണത്തിലുമാണ് കൃത്യം നടന്നതെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തിൽ തുറന്നുസമ്മതിച്ചതായി റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കന്‍ ചാനലായ പി.ബി.എസിനു നല്‍കിയ അഭിമുഖത്തിലാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കാനിടയുള്ള, പ്രത്യേകിച്ചും സൗദിയുടെ വിദേശബന്ധങ്ങളെ കാര്യമായി ബാധിക്കാനിടയുള്ള വെളിപ്പെടുത്തല്‍. അഭിമുഖം അടുത്തയാഴ്ചയാണു സംപ്രേഷണം ചെയ്യുന്നത്. കശോഗി വധത്തെ കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല.എന്നാല്‍, സംഭവത്തില്‍ മുഹമ്മദിനു പങ്കുണ്ടെന്നും അദ്ദേഹമാണു കൃത്യത്തിന് ഉത്തരവിട്ടതെന്നും സി.ഐ.എ അടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു.കുറ്റവാളികള്‍ക്കെതിരെ രാജ്യാന്തര വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് യു.എന്‍ അന്വേഷണ സമിതികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സംഭവം തന്റെ നിരീക്ഷണത്തിലാണു നടന്നത്. ഇതിന്റെ എല്ലാ ഉത്തരവാദിത്തവും തനിക്കാണെന്നും പി.ബി.എസിന്റെ മാര്‍ട്ടിന്‍ സ്മിത്തിനു നല്‍കിയ അഭിമുഖത്തിന്റെ പ്രിവ്യുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വെളിപ്പെടുത്തുന്നുണ്ട്. കശോഗി വധത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിനാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്.

2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവർത്തകനായ ജമാൽ കശോഗി ഇസ്‌താംബൂളിലെ സൗദി കോൺസുലേറ്റിൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്.മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായിരുന്ന കശോഗിയെ കൊലപ്പെടുത്തുന്നതിനു തൊട്ടു മുമ്പുള്ള ശബ്ദരേഖ ഈയിടെ പുറത്തു വന്നിരുന്നു.

Latest Related News