Breaking News
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ആഭ്യന്ത്രമന്ത്രി ഖത്തറിൽ എത്തി | ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍ മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം | ഖത്തറിലെ സൗദി എംബസി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി | 'വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് ഞാന്‍ ആരംഭിക്കുന്നു'; മുസ്‌ലിംകൾക്കുള്ള  വിലക്ക് റദ്ദാക്കി ജോ ബെയ്ഡന്‍ | ജോ ബെയ്ഡനെ അഭിനന്ദിച്ച് ഖത്തര്‍ അമീര്‍; പുതിയ യു.എസ് പ്രസിഡന്റിനെ അഭിനന്ദിച്ച് മറ്റ് അറബ് രാജ്യങ്ങളും | കൊറോണ വൈറസ്: മിഡില്‍ ഈസ്റ്റിലെ എയര്‍ലൈനുകളുടെ ശേഷി 57.2 ശതമാനം കുറഞ്ഞു; ഈ വര്‍ഷം അവസാനത്തോടെ പഴയപടി ആയേക്കാമെന്ന് വിദഗ്ധര്‍ | 'സ്വേച്ഛാധിപതിയുടെ യുഗം അവസാനിച്ചു'; ട്രംപിന്റെ ഭരണം അവസാനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇറാന്‍; ബെയ്ഡനെ സ്വാഗതം ചെയ്തു | ദോഹയിലെ നൈസ് വാട്ടർ ഉടമ ബദറുസ്സമാന്റെ പിതാവും അധ്യാപകനുമായ സി.ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ നിര്യാതനായി  | യു.എ.ഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ ഏജന്‍സികളും ഈ വര്‍ഷം മാര്‍ച്ചോടെ അടച്ചു പൂട്ടും | നാല് രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍ ലഭിക്കില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം |
സൗദിയിലെ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയെ ജയിലില്‍ അടച്ചു; ആശങ്കാജനകമെന്ന് ഐക്യരാഷ്ട്രസഭ

December 29, 2020

December 29, 2020

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ ലൗജയ്ന്‍ അല്‍-ഹാത്‌ലൗലിന് സൗദി ഭീകരവാദ വിരുദ്ധ കോടതി ജയില്‍ ശിക്ഷ വിധിച്ചു. അഞ്ചു വര്‍ഷവും എട്ടുമാസവും അവര്‍ ജയിലില്‍ കഴിയണമെന്നാണ് കോടതി വിധിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൗജയ്‌നിന്റെ അറസ്റ്റിനെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും അവരെ ഉടന്‍ മോചിപ്പിക്കണമെന്ന് സൗദിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിലും സൗദി ഇത് മുഖവിലയ്‌ക്കെടുത്തില്ല. 

മാറ്റത്തിനായി പ്രക്ഷോഭം നടത്തുക, വിദേശ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുക, ഇന്റര്‍നെറ്റ് ഉപയോഗിച്ച് ക്രമസമാധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ലൗജയ്‌നിനു മേല്‍ കോടതി ചുമത്തിയത്. ശിക്ഷയുടെ രണ്ട് വര്‍ഷവും 10 മാസവും കോടതി സസ്‌പെന്റ് ചെയ്തു. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനായി ലൗജയ്‌നിന് 30 ദിവസത്തെ സമയമാണ് ഉള്ളത്. 

ലൗജയ്‌നിന്റെ ശിക്ഷാവിധി വളരെയധികം ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് പ്രതികരിച്ചു. രണ്ടര വര്‍ഷമായി അവര്‍ തടവിലാണ്. അവരുടെ മോചനം സാധ്യമാണെന്ന് മനസിലാക്കുന്നതായും അതിനുവേണ്ടി അടിയന്തിരമായി ശ്രമിക്കണമെന്നും മനുഷ്യാവകാശ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു. 

ഭീകരവാദ വിരുദ്ധ നിയമം ഉപയോഗിച്ചാണ് ലൗജയ്‌നിനെ അറസ്റ്റ് ചെയ്തതും വിചാരണ ചെയ്തതുമെന്ന് സഹോദരി ലിന് അല്‍-ഹാത്‌ലൗല്‍ പറഞ്ഞു. തന്റെ സഹോദരി ഭീകരവാദിയല്ല. അവള്‍ ഒരു ആക്റ്റിവിസ്റ്റ് ആണെന്നും സഹോദരി പറയുന്നു. 

31 വയസുള്ള ലൗജയ്ന്‍ അല്‍-ഹാത്‌ലൗല്‍ 2018 മുതല്‍ തടവിലാണ്. ഏകദേശം ഒരു ഡസനോളം വനിതാ അവകാശ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അവരെ അറസ്റ്റ് ചെയ്തത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News