Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഖത്തറിൽ തൊഴിൽ തർക്ക പരിഹാരത്തിനുള്ള ഏകീകൃത സംവിധാനം ഈ മാസം 24 ന് നിലവിൽ വരും,വാട്സ്ആപ് ചെയ്‌താൽ മലയാളത്തിലും സഹായം ലഭിക്കും 

May 09, 2021

May 09, 2021

ഫോട്ടോ : നൗഷാദ് തെക്കയിൽ 

ദോഹ: തൊഴില്‍ തര്‍ക്ക പരിഹാരത്തിനുള്ള ഏകീകൃത സംവിധാനം ഈ മാസം അവസാന വാരത്തോടെ നിലവില്‍വരുമെന്ന് ഖത്തർ  ഭരണ നിര്‍വഹണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ പരാതി സമര്‍പ്പിക്കുന്നതിനുള്ള ഏകീകൃത സംവിധാനമായിരിക്കുമിത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും തങ്ങളുടെ തൊഴില്‍ദാതാക്കള്‍ക്കെതിരെ പരാതി സമര്‍പ്പിക്കാന്‍ ഇത് സഹായിക്കും.

തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകീകൃത സംവിധാനം മേയ് 24ന് നിലവില്‍ വരുമെന്നും സമൂഹത്തിലെ എല്ലാവര്‍ക്കും തൊഴില്‍ സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയത്തിലെ ഐ.ടി ഡയറക്ടര്‍ എന്‍ജി. മുന സാലിം അല്‍ ഫദ്ലി വ്യക്തമാക്കി.

തൊഴിലാളികളുമായി ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള മാധ്യമങ്ങളും ചാനലുകളും വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് പുതിയ പ്ലാറ്റ്ഫോം. തൊഴില്‍ പരിഹാരത്തിനുള്ള ആഭ്യന്തര പരിപാടികള്‍ വികസിപ്പിക്കുക, ടാബ്ലെറ്റുകളിലും കമ്ബ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും ഉപയോഗിക്കാന്‍ വിധത്തില്‍ സംവിധാനം കൂടുതല്‍ വിപുലമാക്കുക എന്നിവയും  ലക്ഷ്യങ്ങളില്‍പെടുന്നു.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷിതത്വവും ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധരാണ്. പുതിയ സംവിധാനം കൂടുതല്‍ വിപുലമാക്കി രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും. നേരത്തേ ഉള്‍പ്പെടാത്ത അഞ്ച് അധിക ചാനലുകളും വിവിധ കാറ്റഗറികളും ഇതില്‍ ഉള്‍പ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാട്സ് ആപ് ചെയ്‌താൽ മലയാളത്തിലും സഹായം ലഭിക്കും

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ വാട്സ് ആപ് സേവനവും നിലവിലുണ്ട്.മലയാളത്തിലടക്കം ഈ നമ്ബറില്‍ സേവനം ലഭ്യമാണ്. തൊഴില്‍ നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, പുതിയ ചട്ടങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ജനങ്ങളുടെ സംശയ നിവാരണത്തിന് 60060601 എന്ന വാട്സ് ആപ് നമ്പറിലാണ്  ബന്ധപ്പെടേണ്ടത്. ഖത്തര്‍ ഗവണ്‍മെന്‍റ് കമ്യൂണിക്കേഷന്‍സ് ഓഫിസ് (ജി.സി.ഒ) ആണ് പുതിയ സേവനം തുടങ്ങിയത്. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഈ വാട്സ് ആപ് സേവനത്തിലേക്കെത്താനും കഴിയും.

60060601 എന്ന നമ്പർ  ആക്ടിവേറ്റ് ചെയ്ത് 'ഹായ്' അയച്ചാല്‍ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉര്‍ദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ ആറ് ഭാഷകളിലായി സേവനം ലഭ്യമാണ്. പിന്നീട് ഏഴ് ഒപ്ഷനുകള്‍ നല്‍കും. തൊഴില്‍ അവകാശങ്ങളെ കുറിച്ചറിയല്‍, ഖത്തര്‍ വിസ സെന്‍ററില്‍ അപേക്ഷ നല്‍കല്‍, പരാതികള്‍ അറിയിക്കല്‍, നേരത്തെ അയച്ച അപേക്ഷകളുടെ പുരോഗതി അറിയല്‍, സംശയ നിവാരണം, പ്രധാന നമ്ബറുകളെ കുറിച്ചറിയല്‍ എന്നീ ഏഴ് ഒപ്ഷനുകളില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. തുടര്‍ന്ന് ആവശ്യങ്ങള്‍ മെസേജായി അയക്കുന്നതോടെ മറുപടി ലഭിക്കും. തൊഴിലാളിക്കും തൊഴിലുടമക്കും ഈ നമ്ബര്‍ വഴി സേവനം തേടാം. എന്നാല്‍, ഈ നമ്ബറില്‍ വിളിക്കാന്‍ കഴിയുന്ന സൗകര്യം ഇല്ല.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758
ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ https://chat.whatsapp.com/COcePZRxXYc5lGXcXjz1C7


Latest Related News