Breaking News
അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ |
അറുപത് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വർക് പെർമിറ്റ് പുതുക്കില്ല,തീരുമാനത്തിൽ മാറ്റമില്ലെന്ന് കുവൈത്ത് 

May 01, 2021

May 01, 2021

കുവൈത്ത് സിറ്റി : അറുപതു വയസിനുമുകളിൽ പ്രായമുള്ള ബിരുദമില്ലാത്ത വിദേശികൾക്കു തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കുവൈത്ത് മാനവ വിഭവശേഷി അതോറിറ്റി. ഉത്തരവിൽ ഭേദഗതി വരുത്തിയതായി വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ നയം വ്യക്തമാക്കിയത്. തൊഴിൽവിപണിയുടെ ആവശ്യം മുൻനിർത്തി കർശന നിയന്ത്രണങ്ങളോടെയും അധിക ഫീസ് ചുമത്തിയും 60ന് മുകളിലുള്ളവർക്കും വർക്ക് പെർമിറ്റ് പുതുക്കിനൽകുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഇതുവരെ അത്തരത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും നയപരവും തന്ത്രപ്രധാനവുമായ വിഷയത്തിൽ തീരുമാനം ഏറെ ആലോചിച്ചതിന് ശേഷമേ എടുക്കൂവെന്നും അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സെക്കണ്ടറി സ്‌കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. ജനുവരി ഒന്നുമുതൽ ഇതു പ്രാബല്യത്തിൽ വരികയും ചെയ്തു. വിദേശി അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രായപരിധി നിബന്ധന നടപ്പാക്കിയത്.അതേസമയം, കോവിഡ് പ്രതിസന്ധിയിൽ നിരവധി വിദേശ തൊഴിലാളികൾ നാട്ടിൽ കുടുങ്ങിയത് സംരംഭങ്ങളെ ബാധിച്ചതിനാൽ പ്രായപരിധി നിയമത്തിൽ ഭേദഗതി വേണമെന്ന് സ്വദേശി തൊഴിലുടമകളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക   


Latest Related News