Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
കുവൈത്തിൽ അറുപതു വയസ്സ് കഴിഞ്ഞവർക്ക് വിലക്കില്ലെന്ന് മന്ത്രാലയം 

November 12, 2020

November 12, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിട്ടില്ലെന്ന് താമസകാര്യ വകുപ്പ് അറിയിച്ചു. മതിയായ രേഖകളും താമസാനുമതിയും ഉള്ളവർക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

60 വയസ്സിന് മുകളിലുള്ളവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് താമസകാര്യ വകുപ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. കോവിഡ് സാഹചര്യത്തിൽ പ്രായമേറിയവർ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അധികൃതർ നിർദേശിച്ചു. അതേസമയം ഇഖാമ കാലാവധി കഴിഞ്ഞവർക്ക് തിരിച്ചുവരാൻ കഴിയില്ല. ഇഖാമ ഉടമ നാട്ടിലാണെങ്കിലും സ്പോണ്സർക്ക് ഓൺലൈൻ വഴി പുതുക്കാൻ അവസരം ഉണ്ട്.

ആറ് മാസത്തിലേറെ കുവൈത്തിന് പുറത്താണെങ്കിൽ ഇഖാമ അസാധുവാകുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തിൽ ബാധകമല്ല. ഇഖാമ കാലാവധി ഉണ്ടെങ്കിൽ ആറ് മാസം കഴിഞ്ഞവർക്കും പ്രവേശനം അനുവദിക്കും. കുട്ടികൾ ആറ് മാസത്തിലേറെയായി കുവൈത്തിന് പുറത്താണെന്ന് കരുതി രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഓൺലൈൻ വഴി ഇഖാമ പുതുക്കിയാൽ വിമാന സർവീസ് പുനരാരംഭിച്ച ശേഷം ഇവർക്ക് തിരികെ എത്താമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News