Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കുവൈത്തിൽ കുടുംബ വിസക്കുള്ള കുറഞ്ഞ വേതന പരിധി ഉയർത്തി

August 24, 2019

August 24, 2019

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ വിസ (ആര്‍ട്ടിക്കിള്‍22) ലഭിക്കുന്നതിനുള്ള കുറഞ്ഞ വേതന പരിധി 500 ദിനാറായി ഉയര്‍ത്തികൊണ്ട് ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് ഉത്തരവ് പുറപ്പെടുവിച്ചു.ഇത് സംബന്ധിച്ച്‌ 2016 ലെ മന്ത്രിസഭാ തീരുമാനത്തിലെ ആര്‍ട്ടിക്കിള്‍ ഒന്നിന്റെ ആദ്യ ഖണ്ഡികയുടെ വാചകത്തില്‍ ഭേദഗതി ചെയ്താണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിലവില്‍ ഇതിനായി 450 ദിനാറായിരുന്നു ചുരുങ്ങിയ ശമ്ബള പരിധി. ചുരുങ്ങിയ ശമ്ബള പരിധിക്ക് പുറത്തുള്ള രാജ്യത്ത് നിലവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് താമസ രേഖ പുതുക്കുന്നതിനും നിരാകരിക്കുന്നതിനും ഉള്ള അധികാരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഡയറക്ടര്‍ ജനറലില്‍ നിക്ഷിപ്തമായിരിക്കുമെന്നും പുതിയ ഉത്തരവില്‍ സൂചിപ്പിക്കുന്നു. താഴെ പറയുന്ന വിഭാഗം ജോലിക്കാരെ കുറഞ്ഞ ശമ്ബള പരിധി നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

1.സര്‍ക്കാര്‍ മേഖലയിലെ ഉപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, നിയമ വിദഗ്ധര്‍, നിയമ ഗവേഷകര്‍.

2. ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും.

3. സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നത സ്ഥാപനങ്ങള്‍ എന്നിവയിലെ പ്രൊഫസര്‍മാര്‍.

4. സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ മേഖലയിലെ ലബോറട്ടറി അറ്റന്‍ഡന്റ്മാര്‍.

5. സര്‍വകലാശാലയുടെ സാമ്ബത്തിക ഉപദേഷ്ടാക്കള്‍ , എഞ്ചിനീയര്‍മാര്‍.

7 പള്ളിയിലെ ഇമാമുമാര്‍ , മതപ്രഭാഷകര്‍, പള്ളിയിലെ ബാങ്കു വിളിക്കാരന്‍ , ഖുര്‍ ആന്‍ മന:പാഠമാക്കിയവര്‍ 
സര്‍ക്കാര്‍ ഏജന്‍സികളിലും സ്വകാര്യ സര്‍വകലാശാലകളിലും ലൈബ്രേറിയന്‍മാര്‍.

9- ആരോഗ്യമന്ത്രാലയത്തിലെ നഴ്‌സിംഗ് അതോറിറ്റിയിലെ ജീവനക്കാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് , മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍, വിവിധ സാമൂഹിക പ്രവര്‍ത്തകര്‍ 

10. സര്‍ക്കാര്‍ മേഖലയിലെ സമൂഹിക മന: ശാസ്ത്ര വിദഗ്ധര്‍.

11. പത്രപ്രവര്‍ത്തകര്‍, റിപ്പോര്‍ട്ടര്‍മാര്‍.

12. സ്‌പോര്‍ട്ട്‌സ് ഫെഡറേഷനിലെയും സ്‌പോര്‍ട്‌സ് ക്ലബ്ബുകളിലെയും പരിശീലകര്‍ , കായിക താരങ്ങള്‍, 

13. പൈലറ്റുമാര്‍ , ഹെയര്‍ ഹോസ്റ്റസ് 

14. ശ്മശാനങ്ങളിലെ ജീവനക്കാര്‍.


Latest Related News