Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കുവൈത്തിൽ സിനിമാ തിയേറ്ററുകളും പാർട്ടി ഹാളുകളും അടക്കാൻ നിർദേശം 

March 09, 2020

March 09, 2020

കുവൈത്ത്: കൊറോണ വൈറസ് പടരുന്നത് തടയാന്‍ കുവൈത്ത് കൂടുതല്‍ നടപടികൾ സ്വീകരിക്കുന്നു. ഇന്നുമുതല്‍ എല്ലാ സിനിമാശാലകളും ഹോട്ടല്‍ പാര്‍ട്ടി ഹാളുകളും വിവാഹ പാര്‍ട്ടി ഹാളുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുവൈത്ത് കാബിനറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതോടെ രാജ്യത്ത് ആളുകള്‍ ഒത്തുകൂടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനാവുമെന്നും അതുവഴി വൈറസ് ബാധ വ്യാപിക്കുന്നത് തടയാന്‍ സഹായകമാകുമെന്നാണു വിലയിരുത്തല്‍. കുവൈത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച്‌ 26 വരെ അവധിയും നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 65 ആയി സ്ഥിരീകരിച്ചു.


Latest Related News