Breaking News
യു.എ.ഇയ്ക്കും സൗദി അറേബ്യക്കുമുള്ള ആയുധവില്‍പ്പന ബെയ്ഡന്‍ ഭരണകൂടം നിര്‍ത്തിവച്ചു | അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം: അബുദാബി കിരീടാവകാശിക്ക് ട്വിറ്ററിലൂടെ കോടതിയുടെ സമന്‍സ് | കടലിൽ കാണാതായ ഖത്തറി നാവികസേനാ ബ്രിഗേഡിയറെ മരിച്ച നിലയിൽ കണ്ടെത്തി  | മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു | ഇറാൻ,ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നു,ഇറാനെ ആക്രമിക്കാൻ പദ്ധതിയിട്ടതായി ഇസ്രായേൽ സൈനിക മേധാവി  | ദ്വിരാഷ്ട്ര ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കായി നേപ്പാള്‍ ടീം ഫെബ്രുവരിയില്‍ ഖത്തറിലെത്തും | താര്‍ഫ രാജകുമാരിയുടെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ സൗദി രാജാവിനെ അനുശോചനം അറിയിച്ചു | ആണവ കരാറിലേക്ക് വീണ്ടുമെത്താന്‍ ബെയ്ഡന് മുന്നില്‍ അധികം സമയമില്ലെന്ന് ഇറാന്‍ | ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ആശംസകളുമായി ഗൾഫ് ഭരണാധികാരികൾ  | പുതിയ കാര്‍ഷികനിയമങ്ങള്‍ കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നതെന്ന് ഡോ. വര്‍ഗീസ് ജോര്‍ജ്ജ്; ട്രാക്ടര്‍ റാലിക്ക് അഭിവാദ്യമര്‍പ്പിച്ച് ഐ.എം.സി.സി കൂട്ടായ്മ |
ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹ് പുതിയ കുവൈത്ത് അമീർ,ശൈഖ് സബാഹിന്റെ ഖബറടക്കം ഇന്ന് 

September 30, 2020

September 30, 2020

കുവൈത്ത് സിറ്റി : കുവൈത്തിന്‍റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു. ചൊവാഴ്ച ചേർന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്‍റെ പതിനാറാമത് അമീർ ആയി തെരഞ്ഞെടുത്തത്.

ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഭരണഘടനാപരമായ ചില അധികാരങ്ങൾ അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു. അമീറിന്‍റെ വിയോഗ വാർത്ത സ്ഥിരീകരിച്ച ഉടൻ മന്ത്രിസഭ പ്രത്യേകയോഗം ചേർന്ന് ഭരണസാരഥ്യം ഏറ്റെടുക്കാൻ ഷെയ്ഖ് നവാഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സ്വാലിഹ് ദേശീയ ടെലിവിഷൻ ചാനലിലൂടെയാണ് പുതിയ അമീറിനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.

ഇതിനിടെ,അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്‍റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും. അമേരിക്കയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച പുലർച്ചെയാണു കുവൈത്തിന്‍റെ പതിനഞ്ചാമത് ഭരണാധികാരിയായ ഷെയ്ഖ് സബാഹ് വിട പറഞ്ഞത്. വിവിധ ലോകനേതാക്കൾ കുവൈത്ത് ഭരണാധികാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.ജൂലായ് 22 നാണു കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിനെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ട് പോയത്. രണ്ടു മാസക്കാലം നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ചൊവാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. വൈകീട്ട് ദേശീയ ടെലിവിഷൻ ചാനലിലൂടെ അമീരി ദിവാൻ മരണവിവരം ഔദ്യോഗികമായി പുറത്തു വിട്ടു. കുവൈത്ത് ജനതക്കൊപ്പം പ്രവാസി സമൂഹവും വേദനയോടെയാണ് ആ വാർത്ത കേട്ടത്

അമീറിന്‍റെ വിയോഗത്തെ തുടർന്ന് കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധിയും നാല്പതു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News