Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കുവൈത്തിൽ ഇന്ന് കോവിഡ് മൂലം മരിച്ച രണ്ടു പേരും മലയാളികൾ,അസുഖം ഭേദമാകുന്നവരുടെ എണ്ണം ഉയർന്നു 

June 29, 2020

June 29, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  819 പേർക്ക് കോവിഡ് ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 36,313 ആയി. 582 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 45524 ആയി. ഇന്ന് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച രണ്ടു പേരും മലയാളികളാണ്.കൊല്ലം ഉമ്മന്നൂർ വാലുകറക്കേതിൽ  പെണ്ണമ്മ ഏലിയാമ്മ (65)    കോഴിക്കോട് നന്തി  കാഞ്ഞിരക്കുറ്റി ഹമീദ് (54) എന്നിവരാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 45 ഉം ആകെ മരണ സംഖ്യ 350 ഉം ആയി. 350 പേരാണ് ഇതുവരെ കുവൈത്തിൽ കോവിഡ് മൂലം മരിച്ചത്.

പുതിയ രോഗികളിൽ 319 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 115 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 88 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 158 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 85 പേർക്കും ജഹറയിൽ നിന്നുള്ള 136 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 8861പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 145 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3504പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 3382842 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News