Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരണപ്പെട്ടു 

July 11, 2020

July 11, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 54,058 ആയി. ഇന്ന് മൂന്നു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 386 ആയി.

747 പേരാണ് പുതുതായി രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 43,961 പേരാണ് സുഖം പ്രാപിച്ചത്. നിലവിൽ 9711 പേരാണ് കോവിഡ് പോസറ്റിവ് ആയി തുടരുന്നത്. ഇതിൽ 150 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 310 പേർ സ്വദേശികളാണ്. 168 വിദേശികളും പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഉൾപെടും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News