Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഈ കുവൈത്തി വനിതയെ ആരും മറക്കില്ല,സത്യസന്ധതയെ പ്രകീർത്തിച്ച് മലയാളിയുടെ ഫേസ്ബുക് പോസ്റ്റ്

September 17, 2019

September 17, 2019

കുവൈത്ത്‌ സിറ്റി : പാർക്കിംഗ്‌ സ്ഥലത്ത്‌ നിർത്തിയിട്ട വാഹനത്തിൽ തന്റെ വണ്ടി തട്ടിയ വിവരം അജ്ഞാതനെ അറിയിക്കാൻ വാഹനത്തിൽ കുറിപ്പ് എഴുതി വെച്ച കുവൈത്തി വനിതയുടെ സത്യസന്ധതയ്ക്ക് മലയാളിയുടെ ആദരം.കുവൈത്തിലെ പ്രവാസി മലയാളിയും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ കെ.വി.മുജീബുല്ലയാണ് തന്റെ ഫേസ്‌ ബൂക്ക്‌ പേജിൽ ഇക്കാര്യം പങ്കു വെച്ചത്.

അൽ റായിയിലെ ലുലു ഹൈപ്പർ മാർക്കറ്റിനടുത്തുള്ള ഷോപ്പിംഗ്‌ മാളിൽ കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം ഷോപ്പിംഗിനു പോയതായിരുന്നു മുജീബ്‌.വാരാന്ത്യ അവധി ദിനമായതിനാൽ ഏറെ പ്രയാസപ്പെട്ടാണു പാർക്കിംഗ്‌ ലഭിച്ചത്‌. ഷോപ്പിംഗ്‌ കഴിഞ്ഞു വീട്ടിലേക്ക്‌ തിരിച്ചു പോകുന്നതിനിടയിലാണു വാഹനത്തിന്റെ മുൻഭാഗത്തുള്ള ഗ്ലാസിലെ വൈപ്പർ ബ്ലേഡുകൾക്കിടയിൽ തിരുകി വെച്ച തുണ്ട്‌ കടലാസ്‌ കാണുന്നത്‌.താമസ സ്ഥലത്തെ പാർക്കിംഗിൽ എത്തി വിശദമായി വായിച്ചപ്പോഴാണ് കുറിപ്പിലെ ഉള്ളടക്കം മുജീബിനു മനസിലായത്. . 'താങ്കളുടെ  വാഹനത്തിന്റെ മുൻ ഭാഗത്ത്‌ ഇടതു വശത്തായി എന്റെ വാഹനം ഉരസിയിട്ടുണ്ട്‌.ഈ നമ്പറിൽ ബന്ധപ്പെടുക' എന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം.

" സത്യത്തിൽ കൗതുകമാണു തോന്നിയതെങ്കിലും ആ നമ്പറിൽ വിളിച്ചു. ഒരു സ്ത്രീയാണ് ഫോൺ എടുത്തത്.എന്റെ ജീപ്പ് നിങ്ങളുടെ വാഹനത്തിൽ ഇടിച്ചിട്ടുണ്ട്‌.മുൻ ഭാഗത്ത്‌ ചെറിയ തോതിൽ പെയിന്റ്‌ ഇളകിയിട്ടുണ്ട്‌.....'
പതുക്കെയാണോ ശക്തിയിലാണോ ഇടിച്ചതെന്ന എന്റെ ചോദ്യത്തിന് നിങ്ങൾ കണ്ടില്ലെങ്കിലും അല്ലാഹു എല്ലാം കാണുന്നുണ്ടല്ലോ എന്നായിരുന്നു അവരുടെ മറുപടിയെന്നും മുജീബുല്ല കുറിക്കുന്നു.വർഷങ്ങൾക്ക്‌ മുമ്പ്‌ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയക്കത്തിനകത്തെ പാർക്കിങ്ങിൽ  തന്റെ പുത്തൻ വാഹനം ഇടിച്ചു തകർത്തു കടന്നു കളഞ്ഞ അജ്ഞാതനിൽ നിന്നുണ്ടായ അനുഭവം കൂടി പങ്കു വെച്ചാണു മുജീബ്‌ തന്റെ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്‌.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :
മോളുടെ അത്യാവശ്യപ്രകാരം അൽറായിൽ ലുലു മോളിനടുത്തുള്ള നാസർ സ്പോർട്സിൽ പോയതായിരുന്നു, ഇന്നലെ രാത്രി. മുന്നിൽ അതിവിശാലമായ പാർക്കിങ് ഉണ്ടെങ്കിലും തൊട്ടപ്പുറത്തുതന്നെ ഫ്രൈഡേ മാർക്കറ്റ് പ്രവർത്തിക്കുന്നതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ പാർക്കിങ് ഫുള്ളായിരിക്കും.

തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ഹൈവെയിൽവച്ച് മകളത് ശ്രദ്ധിച്ചത്: മുൻവശത്തെ ഗ്ലാസിന് മുകളിൽ ചെറിയൊരു തുണ്ട് കടലാസ്. അറബിയിൽ എന്തോ എഴുതിയിട്ടുണ്ട്. വൈപ്പർ ബ്ലേഡിൽ ഇറുക്കി വച്ചിരിക്കുന്നതിനാൽ വണ്ടി നല്ല വേഗത്തിലായിരുന്നിട്ടും കടലാസ് പറന്നുപോയിട്ടില്ല. ഓടുന്ന വണ്ടിയിൽനിന്ന്തന്നെ അവളത് വായിക്കാൻ ഒരു വിഫലശ്രമം നടത്തി.

വീട്ടിലെത്തി വണ്ടി പാർക്ക് ചെയ്തു. തുണ്ട് അവിടെത്തന്നെയുണ്ട്. എടുത്ത് വായിച്ചു. അറബിയിൽ എഴുതിയിരിക്കുന്നത് ഇങ്ങിനെയാണ്::

'താങ്കളുടെ കാറിന്റെ മുൻഭാഗത്ത് ഇടതുവശത്തായി ഞാൻ ഇടിച്ചിട്ട്. ഈ നമ്പറിൽ വിളിക്കൂ..'


Latest Related News