Breaking News
ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  |
കുവൈത്തിൽ ഇന്ത്യക്കാരടക്കം 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

April 16, 2020

April 16, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യാഴാഴ്ച 119 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇവരിൽ 75 പേർ ഇന്ത്യക്കാരാണ്.ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 1524 ആയി. വ്യാഴാഴ്ച 19 പേരടക്കം 225 പേര്‍ ഇതുവരെ രോഗമുക്തി നേടി. ബാക്കി 1296 പേര്‍ ചികിത്സയിലാണ്.

32 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതുതായി വൈറസ് സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ വിദേശത്തുനിന്ന് വന്നവരും 102 പേര്‍ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരുമാണ്. 13 പേര്‍ക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.

ബ്രിട്ടനില്‍നിന്നും അമേരിക്കയില്‍നിന്നും വന്ന രണ്ടുവീതം സ്വദേശികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 ഇന്ത്യക്കാര്‍, നാല് കുവൈത്തികള്‍, 12 ബംഗ്ലാദേശികള്‍, ആറ് ഇൗജിപ്തുകാര്‍, അഞ്ച് ഫിലിപ്പീന്‍സുകാര്‍, മൂന്ന് ജോര്‍ഡന്‍ പൗരന്മാര്‍, രണ്ട് പാകിസ്ഥാനികള്‍, ഒരു നേപ്പാള്‍ പൗരന്‍, ഒരു ശ്രീലങ്കക്കാരന്‍ എന്നിവര്‍ക്ക് നേരത്തെ സ്ഥിരീകരിച്ചവരില്‍നിന്നാണ് പകര്‍ന്നത്.

ഏഴ് ഇന്ത്യക്കാര്‍, അഞ്ച് ഇൗജിപ്തുകാര്‍, ഒരു കുവൈത്തി എന്നിവര്‍ക്ക് ഏതുവഴിയാണ് കോവിഡ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. മൂന്നുപേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


Latest Related News