Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കുവൈത്തിൽ ആഗസ്റ്റ് ഒന്നു മുതൽ വാണിജ്യ വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിക്കും 

June 29, 2020

June 29, 2020

കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ആഗസ്റ്റ് ഒന്നുമുതല്‍ വാണിജ്യ വിമാന സര്‍വീസുകൾ പുനരാരംഭിക്കും. ആദ്യഘട്ടത്തില്‍ 30 ശതമാനം സര്‍വീസുകളാണ് പുനരാരംഭിക്കുക. രണ്ടാംഘട്ടത്തില്‍ ഇത് 60 ശതമാനമായി വര്‍ധിപ്പിക്കും. മൂന്നാംഘട്ടത്തില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും.തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ്  ഇക്കാര്യം തീരുമാനിച്ചത്.

മന്ത്രിസഭാ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും വാണിജ്യ സര്‍വീസുകള്‍ പുനരാരംഭിക്കുക. ഇതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. വന്ദേ ഭാരത് ദൗത്യത്തിെന്‍റ നാലാംഘട്ടത്തില്‍ കൂടുതൽ വിമാനങ്ങൾ അനുവദിച്ചതിനൊപ്പം വാണിജ്യ വിമാന സർവീസുകൾ കൂടി പുനരാരംഭിക്കുന്നതോടെ കുവെത്തിൽ നിന്ന് തിരിച്ചുപോവാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര എളുപ്പമാവും.അതേസമയം, തിരിച്ചുവരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനാൽ കുവൈത്തിലെ വിദേശ തൊഴിലാളികളിൽ വലിയൊരു വിഭാഗം ഇപ്പോൾ പോവാൻ ആഗ്രഹിക്കുന്നില്ല.ഇന്ത്യയിൽ രാജ്യാന്തര സർവീസുകൾക്ക് അനുമതി നൽകുന്ന മുറക്കായിരിക്കും ഇന്ത്യയിൽ നിന്നുള്ളവർക്ക് കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിയുക.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News