Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കുവൈത്തിൽ മലയാളികളുടെ ദുരൂഹ മരണവും ആത്മഹത്യയും വർധിക്കുന്നു,ചങ്ങനാശേരി സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി   

July 11, 2020

July 11, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ഒരു മലയാളിയെ കൂടി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്പലവിൽ ബിബിനെ (23)യാണ് കഴിഞ്ഞ ദിവസം മംഗഫിലെ താമസിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.തൃക്കൊടിത്താനം പുല്ലമ്പലവിൽ ബിനുകുമാര്‍ ,മിനി എന്നിവരുടെ മകനാണ്. അവിവിവാഹിതനാണു. അസ്വാഭാവിക മരണത്തിനു പോലീസ്‌ കേസെടുത്തു. മൃതദേഹം ഫോറന്‍സിക്‌ പരിശോധനക്കായി കൊണ്ടു പോയി.
നാലു ദിവസം മുമ്പ് കോഴിക്കോട് മുക്കം സ്വദേശി കൊടിയങ്ങല്‍ ജയരാജ (58) നെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.കോഴിക്കോട് തുറയൂർ അട്ടക്കുണ്ട് സ്വദേശി കണ്ടിയിൽ സുരേഷ് ബാബുവിനെ(45) മെയ് 29 നാണ് കുവൈത്ത് സിറ്റിക്കടുത്തുള്ള ജോലി സ്ഥലത്തെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News