Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
കുവൈത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചു 

March 03, 2021

March 03, 2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അൽ സബാഹിന്റെ  നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചു. ഹമദ് ജാബിര്‍ അലി അൽ സബാഹ്  പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി തുടരും. അബ്ദുല്ല യൂസുഫ് അബ്ദുറഹ്മാന്‍ അല്‍ റൂമിയെയും ഉപപ്രധാനമന്ത്രിയാക്കിയപ്പോള്‍ കഴിഞ്ഞ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും മന്ത്രിസഭ കാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹിന് മന്ത്രിസഭയില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. അനസ് അല്‍ സാലിഹിനെ മാറ്റണമെന്ന എം.പിമാരുടെ സമ്മര്‍ദം വിജയിച്ചു. അബ്ദുല്ല യൂസുഫ് അബ്ദുറഹ്മാന്‍ അല്‍ റൂമിക്ക് നീതിന്യായം, അഴിമതിവിരുദ്ധ വകുപ്പ് എന്നിവയുടെയും ചുമതലയുണ്ട്.

ഈസ  അഹ്മദ് മുഹമ്മദ് ഹസന്‍ അല്‍ കന്‍ദരി ഔഖാഫ്), മുഹമ്മദ് അബ്ദുല്‍ ലത്തീഫ് അല്‍ ഫാരിസ് (എണ്ണ, ഉന്നത വിദ്യാഭ്യാസം), ഡോ. ബാസില്‍ അൽ സബാഹ്  (ആരോഗ്യം), ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അൽ സബാഹ്  (വിദേശകാര്യം, മന്ത്രിസഭ കാര്യം), റന അല്‍ ഫാരിസ് (പൊതുമരാമത്ത്, െഎ.ടി), മുബാറക് സാലിം അല്‍ ഹരീസ് (പാര്‍ലമെന്‍റ് കാര്യം), താമിര്‍ അലി അല്‍ സാലിം അസ്സബാഹ് (ആഭ്യന്തരം), ഖലീഫ മുസാഇദ് അല്‍ ഹമദ (ധനം), അബ്ദുറഹ്മാന്‍ അല്‍ മുതൈരി (വാര്‍ത്താവിനിമയം, യുവജനക്ഷേമം), അലി ഫഹദ് അല്‍ മുദഫ് (വിദ്യാഭ്യാസം), ഷായ അബ്ദുറഹ്മാന്‍ അഹ്മദ് അല്‍ ഷായ (മുനിസിപ്പല്‍, ഭവനകാര്യം, നഗരവികസനം), അബ്ദുല്ല ഈസ  അല്‍ സല്‍മാന്‍ (വാണിജ്യം, വ്യവസായം), മഷാന്‍ മുഹമ്മദ് മഷാന്‍ അല്‍ ഉതൈബി (ജലം, വൈദ്യുതി, സാമൂഹികക്ഷേമം) എന്നിവരാണ് മറ്റു മന്ത്രിമാര്‍.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News