Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കുവൈത്തിലേക്ക് വരുന്നവരും പുറത്തേക്ക് പോകുന്നവരും മുസാഫിർ ആപ് ഡൗൺലോഡ് ചെയ്യണം 

July 26, 2020

July 26, 2020

കുവൈത്ത് സിറ്റി : ആഗസ്റ്റ് ആദ്യം മുതല്‍ കുവൈത്ത് വിമാനത്താവളത്തില്‍ വാണിജ്യ വിമാന സര്‍വീസുകൾ തുടങ്ങുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്കായി വ്യോമയാന വകുപ്പ് മൊബൈൽ ആപ്  പുറത്തിറക്കി. കുവൈത്തില്‍ നിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിബന്ധന. http://www.kuwaitmosafer.com എന്ന ലിങ്ക് വഴിയാണ്  രജിസ്റ്റര്‍ ചെയ്യേണ്ടത്.

അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. കുവൈത്തില്‍ നിന്ന് പോവുന്നവരും രാജ്യത്തേക്ക് വരുന്നവരും ഈ ലിങ്ക് വഴി രജിസ്റ്റര്‍ രജിസ്റ്റർ ചെയ്യണം. അധികൃതരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും യാത്ര എളുപ്പമാക്കാനും ഇത്  സഹായിക്കും. അറ്റ് ഹോം സര്‍വീസ്, അറ്റ് എയര്‍പോര്‍ട്ട് സര്‍വീസ്, ഡി.ജി.സി.എ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണുള്ളത്. അറ്റ് ഹോം സര്‍വീസില്‍ ആരോഗ്യനില രേഖപ്പെടുത്തല്‍, ചെക്കിന്‍ ചെയ്യാന്‍ എത്തുന്ന സമയം ബുക്ക് ചെയ്യല്‍, ഡിജിറ്റല്‍ ബോര്‍ഡിങ് പാസ്, മാസ്കും കയ്യുറയും ഉള്‍പ്പെടെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം, ലോഞ്ച് ഉള്‍പ്പെടെ പ്രീമിയം സര്‍വീസുകള്‍ ബുക്ക് ചെയ്യല്‍ എന്നിവയാണുള്ളത്.

വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള കാര്യങ്ങള്‍ക്കാണ് അറ്റ് എയര്‍പോര്‍ട്ട് സര്‍വീസ്. ചെക്കിന്‍ കൗണ്ടറിലേക്ക് കടക്കണമെങ്കില്‍ ചെക്കിന്‍ റിസര്‍വേഷന്‍ ക്യൂ ആര്‍ കോഡ് കാണിക്കണം. ബോഡിങ് നോട്ടിഫിക്കേഷന്‍ ആപ്പിലൂടെ ലഭിക്കും. ബാഗേജ് സ്റ്റാറ്റസ് അറിയാനും ബാഗേജ് ഡെലിവറി സേവനം ലഭ്യമാക്കാനും സൗകര്യമുണ്ട്. എന്തെങ്കിലും പ്രശ്നം നേരിടുകയാണെങ്കില്‍ ആപ്പ് വഴി അധികൃതരെ അറിയിക്കാനും എമര്‍ജന്‍സി കാള്‍ ചെയ്യാനും  കഴിയും.
വിമാന യാത്രക്കാര്‍ക്കുള്ള കുവൈത്ത് വ്യോമയാന മന്ത്രാലയത്തിെന്‍റ മാര്‍ഗനിര്‍ദേശങ്ങളാണ് മൂന്നാം ഭാഗത്തിലുള്ളത്. വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറക്കാനും തിരക്ക് ഒഴിവാക്കാനും ഇതുവഴി കഴിയും.ജൂലൈ 28 ചൊവ്വാഴ്ച മുതല്‍ രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാവും. കുവൈത്തിലേക്ക് വരുന്നവര്‍ യാത്രയുടെ മുമ്ബുള്ള നാല് ദിവസത്തിനുള്ളില്‍ പി.സി.ആര്‍ പരിശോധന ഫലം ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News