Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കുവൈത്തിൽ പതിനയ്യായിരം പേർക്ക് കൂടി പൊതുമാപ്പിന്റെ ആനുകൂല്യം നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം 

July 02, 2020

July 02, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ വർഷം ജനുവരി 2 നും ഫെബ്രുവരി 29 നും ഇടയിൽ താമസ കാലാവധി അവസാനിച്ചവർക്ക്‌ പിഴ കൂടാതെ രാജ്യം വിടാനോ താമസാനുമതി നിയമ വിധേയമാക്കാനോ അവസരം നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിയമ ലംഘകരായി രാജ്യത്ത് തുടരുന്ന പതിനയ്യായിരത്തിൽ പരം പേരെ പിഴ ശിക്ഷയിൽ നിന്നും നാടു കടത്തലിൽ നിന്നും ഒഴിവാക്കാൻ ലക്ഷ്യമാക്കിയാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നിർദേശം നൽകിയതെന്ന് അൽ റായ്‌ ദിനപത്രം റിപ്പോർട്ട്‌ ചെയ്തു..ടൂറിസ്റ്റ് വിസ,കുടുംബ വിസ,വാണിജ്യ സന്ദർശ്ശക വിസ എന്നിവയിൽ രാജ്യത്തെത്തിയവർക്ക് ഓഗസ്ത്‌ 31 വരെ സ്വമേധയാ താമസാനുമതി അനുവദിക്കാനും  മന്ത്രാലയം തീരുമാനിച്ചു.

നേരത്തെ രാജ്യത്ത്‌ താമസവിസയിൽ കഴിയുന്നവരാണെങ്കിൽ അവർക്ക്‌ താമസാനുമതി പുതുക്കി നൽകും.നാട്ടിലേക്ക്‌ തിരിക്കാൻ ആഗ്രഹിക്കുന്ന ഈ വിഭാഗത്തിൽ പെട്ടവർക്ക്‌ മറ്റു നടപടി ക്രമങ്ങൾ ഇല്ലാതെ വിമാത്താവളം വഴി നേരിട്ട്‌ നാട്ടിലേക്ക് മടങ്ങാൻ ഇതുവഴി സാധിക്കും.അടുത്ത ആഴ്ച മുതലാണു തീരുമാനം പ്രാബല്യത്തിൽ വരിക. ഇവർക്ക്‌ പുതിയ വിസയിൽ രാജ്യത്തേക്ക്‌ തിരികെ വരാനും കഴിയും.. അതേസമയം, ജനുവരി ഒന്നിനു മുമ്പ്‌ രാജ്യത്ത്‌ അനധികൃതമായി താമസിക്കുന്ന സ്വദേശികളുടെ അടുത്ത ബന്ധുക്കളായ വിദേശികൾ , ഗാർഹിക ജോലിക്കാർ എന്നിവർ ഒഴികെയുള്ളവർക്ക്‌ ഈ ആനുകൂല്യം ബാധകമായിരിക്കില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News