Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
കോഴിക്കോട് കരിപ്പൂരിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ ഇവരാണ്  

August 07, 2020

August 07, 2020

ദോഹ : കോഴിക്കോട് വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു.പൈലറ്റ് ദീപക് വസന്ത് സാത്തെ ഉൾപെടെ പതിനാല് പേർ ഇതുവരെ മരിച്ചതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. ബേബി മെമ്മോറിയൽ ആശുപത്രി,മിംസ്,കൊണ്ടോട്ടി റിലീഫ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണ്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്തൊൻപത് പേരിൽ അഞ്ചു പേർ മരിച്ചു.കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ രണ്ടു പേർ മരിച്ചു. രണ്ടു പേർ വീതം കോഴിക്കോട് മിംസ് ആശുപത്രിയിലും ബേബി മെമ്മോറിയൽ ആശുപത്രിയിലും മരിച്ചു.

വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ

ദുബായിൽ നിന്നും ഇന്ന് രാത്രി 7.41ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനമാണ് റൺവേയിൽ നിന്നും നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. റൺവേയുടെ പരിധി കഴിഞ്ഞു തെന്നി നീങ്ങിയ വിമാനം കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തുള്ള മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ വിമാനം രണ്ടായി പിളർന്നെങ്കിലും കനത്ത മഴയായതിനാൽ തീപിടുത്തം ഒഴിവായി.നിരവധി യാത്രക്കാർക്ക് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 189 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.വിമാനത്തിന്റെ മുൻ ഭാഗത്തിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നു തെന്നിമാറുകയായിരുന്നു.
ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ. വിമാനത്താവളത്തിലും പരിസരത്തും ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്.അപകടത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News