May 16, 2020
May 16, 2020
കുവൈത്ത് : കുവൈത്തിലും ഒരു ദിവസം പുതിയ രോഗികളുടെ എണ്ണം ആയിരത്തോടടുക്കുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ 942 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.പതിനൊന്നു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇതോടെ മരണസംഖ്യ 107 ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,802 ഉം ആയി.169 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.
203 പേരാണ് പുതുതായി സുഖം പ്രാപിച്ചത്.ഇതുവരെ 3,843 പേർ രോഗമുക്തി നേടിയിട്ടുണ്ട്.ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 251 പേർ ഇന്ത്യക്കാരാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക