Breaking News
അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  |
കോവിഡ്19 : ഖത്തറിൽ ഇന്ന് പ്രഖ്യാപിച്ച സുരക്ഷാ മുൻകരുതലുകൾ

March 24, 2020

March 24, 2020

UPDATED
ദോഹ : ഖത്തറിൽ ഇന്ന് 25 പേരിൽ കൂടി കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നിയന്ത്രണങ്ങളും സംവിധാനങ്ങളും ഒരുക്കി. ദേശീയ ദുരന്തനിവാരണ സമിതി ഇന്ന് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.ഇന്ന് 25 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറിലെ മൊത്തം രോഗബാധിതരുടെ എണ്ണം 526 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ സ്വദേശികളാണ്.ഇതില്‍ 16 പേര്‍ പ്രവാസികളും ഒൻപത് പേര്‍ വിദേശത്തു നിന്ന് വന്നവരുമാണ്. വിദേശത്ത് നിന്നെത്തിയവരില്‍ അഞ്ചുപേര്‍ സ്വദേശികളാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേര്‍ക്ക് രോഗം ഭേദമായി. 41 പേര്‍ക്കാണ് ആകെ രോഗം ഭേദമായത്. 11531 പേരെ ഇതിനകം കൊറോണ പരിശോധനയ്ക്ക് വിധേയരാക്കി.

മറ്റു പ്രഖ്യാപനങ്ങൾ :

  • മുഴുവന്‍ തൊഴിലാളികളും നാട്ടിലേക്ക് പണമയക്കുന്നത് ഇലക്ട്രോണിക് സംവിധാനം വഴിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി ബാങ്കുകള്‍ക്കും എക്സ്ചേഞ്ച് സെന്‍ററുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
  •  
  • നിലവിലുള്ള പ്രതിസന്ധി ബാധിക്കാനിടയുള്ള വിവിധ മേഖലകളിലെ ബാങ്ക് ലോണുകള്‍,തിരിച്ചടവുകള്‍ തുടങ്ങിയവ ആറ് മാസത്തേക്ക് നീട്ടിനല്‍കുന്നതിന് വിവിധ ബാങ്കുകള്‍ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ അയച്ചു.
  •  
  • അവശ്യവസ്തുക്കള്‍ സ്റ്റോക്ക് ചെയ്യുന്നതിനായി പുതിയ പതിനാല് ഇറക്കുമതി കമ്പനികളുമായി വ്യവസായ വാണിജ്യ മന്ത്രാലയം ഈയാഴ്ച്ച കരാറില്‍ ഒപ്പുവെക്കും.
  •  
  • പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി 35000 പുതിയ വോളണ്ടിയര്‍മാര്‍ പുതുതായി കര്‍മ്മരംഗത്തേക്ക്.
  •  
  • എല്ലാ രോഗികള‍്ക്കും ഏറ്റവും മികച്ച ചികിത്സ തീര്‍ത്തും സൌജന്യമായാണ് നല്‍കുന്നത്.
  •  
  • വാഹനഗതാഗതം അടച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിനും മറ്റ് സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 1000 വാഹനങ്ങള്‍ കൂടി നിരത്തിലിറക്കും.

41 പേർ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്. നാല് പേരാണ് ഇന്ന് പുതുതായി സുഖം പ്രാപിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News