Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സൗദിയിൽ കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

May 23, 2020

May 23, 2020

ജുബൈല്‍: കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം സ്വദേശി പുലരി നഗര്‍ 173 സിx.വി വില്ലയില്‍ സാം ഫെര്‍ണാണ്ടസ് (55 ) സൗദിയിലെ ജുബൈലിൽ കോവിഡ് ബാധിച്ച് മരിച്ചു. 12 ദിവസമായി ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 11.30 ടെയായിരുന്നു അന്ത്യം. പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

17 വര്‍ഷമായി ജുബൈലില്‍ ആര്‍.ബി ഹില്‍ട്ടണ്‍ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ജോസഫൈന്‍ (അധ്യാപിക, തിരൂര്‍). മക്കള്‍: രേഷ്മ (ഫെഡറല്‍ ബാങ്ക്, കൊല്ലം പൂയപ്പള്ളി), ഡെയ്സി (വിദ്യാര്‍ത്ഥിനി). മരുമകന്‍: ഉദേശ് (സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ ഖത്തര്‍).

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സൗദിയിൽ സംസ്കരിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     

 


Latest Related News